Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2018 5:15 AM GMT Updated On
date_range 1 April 2018 5:15 AM GMTപണിമുടക്കിന് െഎക്യദാർഢ്യവുമായി പ്രകടനം
text_fieldsbookmark_border
കോഴിക്കോട്: വ്യവസായമേഖലയിൽ തൊഴിൽ സുരക്ഷിതത്വം ഇല്ലാതാക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ നടക്കുന്ന സംസ്ഥാന പണിമുടക്കിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് പത്രപ്രവർത്തകരും പത്രജീവനക്കാരും പ്രകടനം നടത്തി. കെ.യു.ഡബ്ല്യൂ.ജെയുടെയും കെ.എൻ.ഇ.എഫിെൻറയും ജില്ല കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന പ്രകടനത്തിൽ നൂറുക്കണക്കിന് പേർ പെങ്കടുത്തു. മിഠായിത്തെരുവ് എസ്.കെ പ്രതിമക്ക് സമീപം ചേർന്ന യോഗത്തിൽ കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ, ജില്ല പ്രസിഡൻറ് കെ. പ്രേംനാഥ്, കെ.എൻ.ഇ.എഫ് ജില്ല സെക്രട്ടറി വി.എ. മജീദ്, എം. അഷ്റഫ് എന്നിവർ സംസാരിച്ചു. കോഴിക്കോട്: പണിമുടക്കിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് ഒാൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ നടത്തിയ പ്രകടനത്തിന് എൻ. വേണുഗോപാൽ, പി.െക. വിനോദ് കുമാർ, പി. രാധാകൃഷ്ണൻ, എം. രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. കെ.വി. സൂരി, കെ.പി. മുഹമ്മദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story