നാവിക എൻ.സി.സിയുടെ സംസ്​ഥാനതല മത്സരം: കോഴിക്കോടിന്​ കിരീടം

05:00 AM
14/09/2017
കോഴിക്കോട്: കൊല്ലത്ത് നടന്ന നാവിക എൻ.സി.സിയുടെ സംസ്ഥാനതല മത്സരത്തിൽ കോഴിക്കോടിന് ഒാവറോൾ കിരീടം. ഉത്തര കേരളത്തിലെ ആറു കോളജുകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട ഒമ്പത് (കേരള) നേവൽ എൻ.സി.സി യൂനിറ്റിൽനിന്നും പരിശീലനം നേടിയ 29 കാഡറ്റുകളാണ് കോഴിക്കോടിനുവേണ്ടി മത്സരിച്ചത്. ഒാവറോൾ ട്രോഫിക്ക് പുറമെ നൗക തുഴയൽ, നേവൽ സിഗ്നലിങ്, സീമാൻ ഷിപ്, സർവിസ് സബ്ജക്ട്, ഹെൽത്ത് ആൻഡ് ഹൈജീൻ തുടങ്ങിയ മത്സരങ്ങളിലും കോഴിക്കോട് ഒന്നാംസ്ഥാനം നേടി. മത്സരങ്ങളിലെ മികച്ച ആൺ/പെൺ കാഡറ്റുകളായി കോഴിക്കോട് ഗ്രൂപ്പിലെ മുഹമ്മദ് ഹിഷാം, കെ. മുജ്മിന എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മത്സരങ്ങളിൽ കൊല്ലം ഗ്രൂപ്പിനാണ് രണ്ടാംസ്ഥാനം.
COMMENTS