പുളിയുള്ളതിൽ -ചാത്തമ്പത്ത്‌ റോഡ്‌ ഉദ്ഘാടനം ചെയ്തു

05:48 AM
13/10/2017
--നാദാപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം നടത്തിയ നാദാപുരം പഞ്ചായത്ത് 22ാം വാർഡിലെ പുളിയുള്ളതിൽ ചാത്തമ്പത്ത്‌ റോഡി​െൻറ ഉദ്ഘാടനം പ്രസിഡൻറ് സഫീറ മൂന്നാംകുനി നിർവഹിച്ചു. വാർഡ് അംഗം സി.കെ. നാസർ അധ്യക്ഷത വഹിച്ചു. മൂന്നു ലക്ഷം രൂപ െചലവിൽ നിർമാണം നടത്തിയ കോൺക്രീറ്റ് റോഡാണിത്. പഞ്ചായത്ത് വൈസ്‌ പ്രസിഡൻറ് സി.വി. കുഞ്ഞികൃഷ്ണൻ, സ്ഥിരംസമിതി ചെയർപേഴ്സൻ ടി.കെ. സുബൈദ, ബ്ലോക്ക് അംഗം മണ്ടോടി ബഷീർ, പഞ്ചായത്ത്‌ അംഗം എം.പി. സൂപ്പി, വാർഡ് വികസനസമിതി കൺവീനർ വി.പി. ഫൈസൽ, ഇസ്മായിൽ പുന്നോത്താംകണ്ടി, പി.കെ. സമീർ, അസ്ക്കർ പുതുശ്ശേരി, മുഹമ്മദ്‌ ജാസം വലിയാണ്ടി, ടി.വി.പി. അബ്ദുറഹ്മാൻ, പി. അബ്ദുല്ല, ടി. അബുഹാജി, പാചാക്കൂൽ അബുഹാജി, സി.കെ. കുഞ്ഞാലി, പി.പി. ആയിഷ, അഷ്‌റഫ് കുനിയിൽ, മഹമൂദ് മൊട്ടേമ്മൽ, ടി.കെ. മുനീർ എന്നിവർ സംസാരിച്ചു.
COMMENTS