Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബോട്ടിൽനിന്ന്...

ബോട്ടിൽനിന്ന് മത്സ്യത്തൊഴിലാളിയെ കാണാതായി

text_fields
bookmark_border
ബേപ്പൂർ: തുറമുഖത്തിന് സമീപം മത്സ്യബന്ധന ബോട്ടിൽനിന്ന് തൊഴിലാളിയെ കാണാതായി. ബുധനാഴ്ച രാത്രി പത്തോടുകൂടി അരയംവീട്ടിൽ വിജയകുമാറി​െൻറ ഉടമസ്ഥതയിലുള്ള 'ഐശ്വര്യ' എന്ന ബോട്ടിൽനിന്നാണ് മത്സ്യത്തൊഴിലാളിയെ കാണാതായത്. കടലിലേക്ക് പുറപ്പെട്ട ഉടനെ കരുവൻതിരുത്തി സ്വദേശി ഫിറോസിനെയാണ് (40) നദീമുഖത്ത് ബേപ്പൂർ തുറമുഖ സമീപം പുഴയിൽവെച്ച് കാണാതായത്. ബോട്ടിൽ മൂന്ന് ഇതര സംസ്ഥാനക്കാർ അടക്കം ഏഴ് മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. കാണാതായ ഫിറോസിനു വേണ്ടി മറ്റ് ബോട്ടുകളും കോസ്റ്റ് ഗാർഡും കടലോര ജാഗ്രത സമിതിയും ചേർന്ന് രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്. ഫിറോസിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story