സംസ്​ഥാന ​ശാസ്​ത്രോത്സവം: പന്തലുകൾക്ക്​ കാൽനാട്ടി

05:48 AM
15/11/2017
കോഴിക്കോട്: നവംബർ 23 മുതൽ 26 വരെ കോഴിക്കാട്ട് നടക്കുന്ന സംസ്ഥാന ശാസ്ത്രോത്സവത്തി​െൻറ പന്തലുകൾക്കുള്ള കാൽനാട്ട് എ.ഡി.പി.െഎ ജിമ്മി കെ. ജോസ് നിർവഹിച്ചു. ഡി.ഡി.ഇ ഇ.കെ. സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു. സ്റ്റേജ്-പന്തൽ കമ്മിറ്റി കൺവീനർ പി.കെ. അരവിന്ദൻ, സി.എ. അബൂബക്കർ, കെ.സി. ഫസലുൽ ഹഖ്, ടി. അശോക്കുമാർ, സി. സുധീർ, പി.സി. ബാബു എന്നിവർ സംസാരിച്ചു. മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിലാണ് പ്രധാനവേദി. ഉദ്ഘാടന, സമാപന സമ്മേളനങ്ങളും ഇവിടെ നടക്കും. മോഡൽ സ്കൂൾ ഗ്രൗണ്ടിൽ ഉയരുന്ന സ്റ്റാളുകളിൽ വൊക്കേഷനൽ എക്സ്പോ, കരിയർ ഫെസ്റ്റ് എന്നിവ അരങ്ങേറും. സ്റ്റാളുകളുടെ പണി പുരോഗമിക്കുന്നു. ഗുജറാത്തി സ്കൂളിൽ ഭക്ഷണ വിതരണത്തിനുള്ള പന്തൽപണിയും പുരോഗമിക്കുന്നു.
COMMENTS