Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ലയിലെ 159...

ജില്ലയിലെ 159 സ്​കൂളുകളിൽ ദേശീയ പഠനനേട്ട സർവേ നടന്നു

text_fields
bookmark_border
കോഴിക്കോട്: നാഷനൽ അച്ചീവ്മ​െൻറ് സർവേ-2017 ജില്ലയിൽ വിജയകരം. കേന്ദ്ര മാനവവിഭവശേഷി വകുപ്പി​െൻറ നേതൃത്വത്തിൽ രാജ്യത്തെ വിദ്യാർഥികളുടെ പഠനനേട്ടം വിലയിരുത്തുന്നതിനായി മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ ഭാഷ, ഗണിതം, ശാസ്ത്ര വിഷയങ്ങളിലാണ് സർവേ നടന്നത്. ജില്ലയിൽ 159 സ്കൂളുകളിലെ 173 ക്ലാസുകളിലായാണ് സർവേ നടന്നത്. ജില്ല വിദ്യാഭ്യാസ ഓഫിസർ, ഡയറ്റ് പ്രിൻസിപ്പൽ, ജില്ലയിലെ വിവിധ ഡി.ഇ.ഒമാർ, എ.ഇ.ഒമാർ, എസ്.എസ്.എ എന്നിവരുടെ നേതൃത്വത്തിലാണ് സർവേ പൂർത്തിയാക്കിയത്. 98 ശതമാനം കുട്ടികളും സർവേയിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story