കടത്തനാടി‍െൻറ വോളി പെരുമക്ക്​ ചൊവ്വാഴ്ച 'കറുത്തദിനം'

05:48 AM
15/11/2017
വടകര: കടത്തനാടി‍​െൻറ വോളി പെരുമയിലെ ഇതിഹാസം അച്യുത കുറുപ്പും വോളി സംഘാടനത്തി​െൻറ നിറ സാന്നിധ്യമായിരുന്ന കെ. ചാപ്പനും വിടവാങ്ങിയ ചൊവ്വാഴ്ച വടകരയിലെ വോളി ആരാധകര്‍ക്ക് കറുത്തദിനമായി. അതിരാവിലെ ബംഗളൂരുവില്‍നിന്ന് അച്യുതക്കുറുപ്പ് വിടവാങ്ങിയ വാര്‍ത്തയാണ് ആദ്യെമത്തിയത്. പിന്നാലെ ചാപ്പ​െൻറ വിയോഗ വാര്‍ത്തയും എത്തി. പതിറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ കടത്തനാടന്‍ മണ്ണില്‍നിന്ന് വോളിബാള്‍ രംഗത്ത് നിരവധിതാരങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. വെള്ളികുളങ്ങര എല്‍.പി സ്കൂൾ, മടപ്പള്ളി ഫിഷറീസ് ടെക്നിക്കല്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം അച്യുതക്കുറുപ്പ് നേവിയില്‍ ചേര്‍ന്നു. പിന്നീട് മലബാര്‍ ജിംഖാന സ്പോര്‍ട്സ് ക്ലബിലൂടെ രംഗെത്തത്തിയ അച്യുതക്കുറുപ്പ് ഇന്ത്യന്‍ വോളി ടീമില്‍ പകരക്കാരനില്ലാത്ത താരമായി. 50 വര്‍ഷം മുമ്പ് മണിയൂര്‍ കേന്ദ്രീകരിച്ച് ജൂപ്പിറ്റര്‍ സ്പോട്സ് ക്ലബ് രൂപവത്കരിച്ചാണ് കെ. ചാപ്പന്‍ വോളി രംഗെത്തത്തുന്നത്. ക്ലബി​െൻറ സ്ഥാപക പ്രസിഡൻറായിരുന്നു. മലബാറിലെ അറിയപ്പെടുന്ന വോളി ടീമിനെ ഉണ്ടാക്കിയെടുക്കാന്‍ ക്ലബിന് കഴിഞ്ഞു. 97ലാണ് വടകരയില്‍ ഗാലറി തകര്‍ന്നതിനെ തുടര്‍ന്ന് നിന്ന വോളി ടൂര്‍ണമ​െൻറ് കെ. ചാപ്പ​െൻറ നേതൃത്വത്തിലാണ് വീണ്ടും നടത്തിയത്. ഇരുവരുടെയും നിര്യാണത്തില്‍ സംസ്ഥാന സ്പോട്സ് കൗണ്‍സില്‍ പ്രസിഡൻറ് ടി.പി. ദാസൻ, ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡൻറ് കെ.ജെ. മത്തായി. മുന്‍ ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡൻറ് ഹാരിസ്, വോളിബാള്‍ കോച്ചുമാരായ സേതുമാധവന്‍, എ.കെ. പ്രേമൻ, എന്‍. അച്യുതന്‍ നായര്‍, ബാലൻ നായര്‍, മാണിക്കോത്ത് രാഘവന്‍, മുരളീധരന്‍ പാലാട്ട്, പ്രഫ. രാജ് തോമസ്, ഹരിലാല്‍, അനിൽ, സജയ് ബാലിക, മനോജ് കോട്ടയം, ഞേറലാട്ട് രവീന്ദ്രന്‍ എന്നിവർ അനുശോചിച്ചു. എ. അച്യുതക്കുറുപ്പി‍​െൻറ നിര്യാണത്തില്‍ പാറക്കല്‍ അബ്ദുല്ല എം.എല്‍.എ അനുശോചിച്ചു.
COMMENTS