കുറ്റ്യാടി വാട്ടര്‍ അതോറിറ്റി ഓഫിസ് നോക്കുകുത്തി

14:25 PM
10/01/2017

കുറ്റ്യാടി: വാട്ടര്‍ അതോറിറ്റി സെക്ഷന്‍ ഓഫിസ് പേരാമ്പ്രക്ക് മാറ്റിയതോടെ കുറ്റ്യാടിയിലെ ഓഫിസ് കെട്ടിടം നോക്കുകുത്തിയായി.
ഏതാനും വര്‍ഷം മുമ്പാണ് പ്രവര്‍ത്തനം പേരാമ്പ്ര സബ് ഡിവിഷന്‍ ഓഫിസിലേക്ക്് മാറ്റിയത്.
എന്നാല്‍, വെള്ളക്കരം പിരിവ് ഇവിടെനിന്ന് മാറ്റിയിരുന്നില്ല. മാസത്തിന്‍െറ അവസാന ആഴ്ചയില്‍ രണ്ടു ദിവസം ഉദ്യോഗസ്ഥരത്തെി പണം വാങ്ങിയിരുന്നു.
എന്നാല്‍, കഴിഞ്ഞ മാസം പിരിവിന് ആളത്തെിയില്ല. പണം ഓണ്‍ലൈനായോ നേരിട്ട് പേരാമ്പ്ര ഓഫിസിലോ അടക്കണമെന്നാണ് ലഭിച്ച നിര്‍ദേശമെന്ന് ഉപഭോക്താക്കള്‍ പറഞ്ഞു.
കുറ്റ്യാടി, തൊട്ടില്‍പാലം, കായക്കൊടി ഭാഗങ്ങളിലെ കുടിവെള്ള കണക്ഷനെടുത്ത നിരവധി പേര്‍ കുറ്റ്യാടിയിലെ പിരിവു നിര്‍ത്തിയതോടെ വിഷമത്തിലാണ്.

COMMENTS