Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right​ദാറുത്തഖ്​വ ഹിഫ്ളുൽ...

​ദാറുത്തഖ്​വ ഹിഫ്ളുൽ ഖുർആൻ ശരീഅത്ത്​ കോളജ്​ സനദ്​ദാന സമ്മേളനം നാളെ മുതൽ

text_fields
bookmark_border
ദാറുത്തഖ്വ ഹിഫ്ളുൽ ഖുർആൻ ശരീഅത്ത് കോളജ് സനദ്ദാന സമ്മേളനം നാളെ മുതൽ കോഴിക്കോട്: ഇൗങ്ങാപ്പുഴ ദാറുത്തഖ്വ ഹിഫ്ളുൽ ഖുർആൻ ശരീഅത്ത് കോളജ് രണ്ടാം സനദ്ദാന സമ്മേളനം ഡിസംബർ 25 മുതൽ 30വരെയുള്ള തീയതികളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 25ന് രാവിലെ ഏഴിന് സ്വാഗതസംഘം ചെയർമാൻ െക.സി. അബ്ദുൽ ബാരി പതാക ഉയർത്തും. 26ന് വൈകിട്ട് നടക്കുന്ന സമ്മേളനം ഖാസി അബ്ദുൽബാരി ഉദ്ഘാടനം ചെയ്യും. ഖലീൽ ഹുദവി മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ പഞ്ചായത്തിലെ ഹാഫിളുകളെ ആദരിക്കും. 27 മുതൽ എക്സിബിഷൻ ആരംഭിക്കും. 28ന് ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രശസ്തരായ ഖാരിഉകൾ അണിനിരക്കുന്ന ഖുർആൻ വിസ്മയ വിരുന്നും മജ്ലിസുന്നൂറും നസീഹത്ത് പ്രഭാഷണവും നടക്കും. 29ന് സാംസ്കാരിക സമ്മേളനം പുതുപ്പാടി പഞ്ചായത്ത് പ്രസിഡൻറ് നന്ദകുമാർ ഉദ്ഘാടനം ചെയ്യും. 30ന് നടക്കുന്ന സമാപന സമ്മേളനം സമസ്ത മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. പാണക്കാട് റശീദലി ശിഹാബ് തങ്ങൾ സനദ്ദാനം നിർവഹിക്കും. വാർത്തസമ്മേളനത്തിൽ ദാറുത്തഖ്വ പ്രിൻസിപ്പൽ മുഹമ്മദ് സ്വാലിഹ് നിസാമി, ജന. സെക്രട്ടറി ഒ.കെ. ഹംസ മാസ്റ്റർ, ടി.കെ. സുഹൈൽ, ഹാരിസ് മഹ്ബൂബി, വി.െക.സി. മൊയ്തു എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story