ക്വാർട്ടേഴ്സ്​ കാടുകയറി നശിക്കുന്നു

05:48 AM
07/12/2017
കുറ്റ്യാടി: വാട്ടർ അതോറിറ്റി . ശാന്തിനഗറിൽ വടകര ഒാഗ്മെേൻറഷൻ പദ്ധതി പമ്പ്ഹൗസിനടുത്താണ് മൂന്ന് ഇരട്ട ക്വാർട്ടേഴ്സ് താമസിക്കാൻ ആളില്ലാതെ നശിക്കുന്നത്. രണ്ടു പതിറ്റാണ്ടു മുമ്പ് പദ്ധതി പ്രവർത്തനം തുടങ്ങിയതു മുതൽ ആറ് കുടുംബത്തിന് താമസിക്കാവുന്ന ക്വാർട്ടേഴ്സ് ഒഴിഞ്ഞു കിടക്കുകയാണ്. പഞ്ചായത്തിലും പരിസരത്തും സർക്കാർ ജീവനക്കാർ ക്വാർട്ടേഴ്സ് കിട്ടാതെ വലിയ വാടക നൽകി സ്വകാര്യ കെട്ടിടങ്ങളിൽ താമസിക്കുമ്പോഴാണ് ഇവിടെ ക്വാർട്ടേഴ്സ് വെറുതെ കിടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. താമസക്കാരില്ലാത്തതിനാൽ അറ്റകുറ്റപ്പണി ചെയ്യുന്നുമില്ല. ജനലുകളും വാതിലുകളും ചിതൽ തിന്ന് നശിക്കുകയാണ്. കാടുമൂടിയതിനാൽ ഉള്ളിൽ ഇഴജീവികൾ താവളമാക്കുകയാണ്. പമ്പ്ഹൗസിൽ ഷിഫ്റ്റുകളിലായി രണ്ട് ഓപറേറ്റർമാർ വീതമാണുണ്ടാവുക. അവർക്ക് പമ്പ് ഹൗസിനുള്ളിൽതന്നെ വിശ്രമിക്കാൻ സ്ഥലവുമുണ്ടെത്ര.
COMMENTS