ഒാർമയായത്​ പഴയകാല 'ബദർ'ഗായകൻ

05:48 AM
07/12/2017
വേളം: നാട്ടുകാരുടെ പ്രിയ ഗായകന് കണ്ണീരോടെ വിട. കഴിഞ്ഞ ദിവസം നിര്യാതനായ വാര്യമണ്ണിൽ അമ്മദ് നാട്ടുകാരുടെ സ്വന്തം 'ബദർ' പടപ്പാട്ട് ഗായകനായിരുന്നു. ബദർ പാട്ടുകൾ ഏറെയും ഹൃദിസ്ഥമാക്കിയ അമ്മദ് അയൽപ്രദേശങ്ങളിലടക്കം പാട്ടുപാടാൻ പോകാറുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. വിവിധ വേദികളിൽ പാടാറുള്ള ഇദ്ദേഹം മത്സരങ്ങളിലും പങ്കെടുത്തിരുന്നത്ര. മുമ്പ് പേരോട് നടന്ന മത്സരത്തിൽ തെക്കൻ ജില്ലയിൽ നിന്നുള്ള ഒരു ഗായകൻ അമ്മദിനെ വെല്ലുവിളിക്കുകയും മത്സരത്തിൽ അയാൾ തോറ്റോടുകയും ചെയ്തുവെന്നത് ഇേപ്പാഴും നാട്ടുകാർ ഒാർക്കാറുണ്ട്. മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വേളം എളവനച്ചാൽ ഖബർസ്ഥാനിൽ ഖബറടക്കി.
COMMENTS