Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇടതുപക്ഷ സർക്കാർ...

ഇടതുപക്ഷ സർക്കാർ സാമൂഹികനീതിയെ അട്ടിമറിക്കരുത്

text_fields
bookmark_border
കോഴിക്കോട്: സാമ്പത്തിക സംവരണം നടപ്പാക്കി ഇടതുപക്ഷ സർക്കാർ സാമൂഹികനീതി അട്ടിമറിക്കരുതെന്ന് ഫ്രറ്റേണിറ്റി മൂവ്മ​െൻറ് സംസ്ഥാന പ്രസിഡൻറ് കെ.വി. സഫീർ ഷാ. ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല പ്രസിഡൻറ് നഈം ഗഫൂർ അധ്യക്ഷത വഹിച്ചു. ഒ.പി. രവീന്ദ്രൻ, ബഹുജൻ സമാജ് വാദി ജനറൽ കൺവീനർ രമേഷ് നന്മണ്ട, സുദീപ് കെ.എസ്, ഇന്ത്യൻ ദലിത് ഫെഡറേഷൻ മുൻ സംസ്ഥാന പ്രസിഡൻറ് പി. ഭരതൻ, എം.ഇ.എസ് ജില്ല വൈസ് പ്രസിഡൻറ് ശമീം, എസ്.എൻ.ഡി.പി എരഞ്ഞിപ്പാലം യൂനിയൻ സെക്രട്ടറി സി.പി. കുമാരൻ, അമീൻ ഹസ്സൻ എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് അസ്‌ലം ചെറുവാടി സമാപനഭാഷണം നടത്തി. ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല ജനറൽ സെക്രട്ടറി സുഫാന ഇസ്ഹാഖ് സ്വാഗതവും ജില്ല സെക്രട്ടറി ലബീബ് കായക്കൊടി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story