‘പാലം വര​ട്ടെ, പോകാനിടം  തന്നാൽ മാറിത്തരാം’

  • കോ​ടി​മ​ത​ പാലത്തിനായി  സ്​​ഥ​ലം ഒ​ഴി​ഞ്ഞു​താരാമെന്ന്​ നിർധനയായ വീട്ടമ്മ 

  • കി​ട​പ്പാ​ട​വും ഭൂ​മി​യും ന​ൽ​കാ​മെ​ന്ന വാഗ്​ദാനം പാലിക്കണം

09:45 AM
26/02/2020
ഐ​ഷ കു​ടി​ലി​നു​മു​ന്നി​ൽ

കോ​ട്ട​യം: കോ​ടി​മ​ത​യി​ൽ പാ​ലം വ​ന്നോ​​ട്ടെ. ഞ​ങ്ങ​ൾ​ക്ക്​ ജീ​വി​ക്കാ​ൻ ഒ​രു​തു​ണ്ട്​ ഭൂ​മി​യും കി​ട​പ്പാ​ട​വും ത​രൂ. ഈ ​മാ​ലി​ന്യ​ക്കു​ഴി​യി​ൽ കി​ട​ന്ന്​ മ​ടു​ത്തു. നി​റ​ഞ്ഞ ക​ണ്ണു​ക​ളോ​ടെ പ​റ​യു​ന്ന​ത്​ ഐ​ഷ​യാ​ണ്. കോ​ടി​മ​ത​യി​ലെ പാ​ല​ത്തി​ന്​ വി​ല​ങ്ങു​ത​ടി​യെ​ന്ന്​ നാ​ട്​ മു​ഴു​വ​ൻ പ​റ​യു​ന്ന അ​തേ ഐ​ഷ ത​ന്നെ. കോ​ടി​മ​ത​യി​ൽ പാ​ലം വ​രു​ന്ന​തി​നും വി​ക​സ​നം ന​ട​പ്പാ​കു​ന്ന​തി​നു​മൊ​ന്നും ഐ​ഷ എ​തി​ര​ല്ല. പാ​ല​ത്തി​നാ​യി സ്​​ഥ​ലം ഒ​ഴി​ഞ്ഞു​ത​രാ​നും ത​യാ​ർ. എ​ന്നാ​ൽ, ഇ​വി​ടെ​നി​ന്ന്​ ഇ​റ​ങ്ങി​യാ​ൽ മ​ക​ളെ​യും  കൊ​ച്ചു​മ​ക്ക​ളെ​യും കൂ​ട്ടി എ​േ​ങ്ങാ​ട്ടു​പോ​കും. ഐ​ഷ​യു​ടെ ചോ​ദ്യ​ത്തി​ന്​ അ​ധി​കൃ​ത​ർ ഇ​തു​വ​രെ മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ല. കോ​ടി​മ​ത​യി​ൽ പ​ണി പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ പാ​ല​ത്തി​​െൻറ നി​ർ​ദി​ഷ്​​ട വ​ഴി​യി​ലാ​ണ്​ പു​തു​വ​ൽ​ചി​റ ഐ​ഷ​യു​ടെ കു​ടും​ബം താ​മ​സി​ക്കു​ന്ന​ത്. പ്ര​ണ​യി​ച്ച്​ വി​വാ​ഹം ക​ഴി​ച്ച​വ​രാ​ണ്​  ഇ​ത​ര​മ​ത​സ്ഥ​രാ​യ ഐ​ഷ​യും ഭ​ർ​ത്താ​വ്​ രാ​ജു​വും.

29 വ​ർ​ഷം മു​മ്പാ​ണ്​ കൊ​ടൂ​രാ​റി​​െൻറ ക​ര​യി​ലെ പു​റ​േ​മ്പാ​ക്കി​ൽ​ ഫ്ല​ക്​​സ്​ വ​ലി​ച്ചു​കെ​ട്ടി കൂ​ര​യൊ​രു​ക്കി അ​ഭ​യം തേ​ടി​യ​ത്​. നാ​ലു​വ​ർ​ഷം​മു​മ്പ്​​ രാ​ജു മ​രി​ച്ചു. ഇ​പ്പോ​ൾ ഐ​ഷ​ക്കൊ​പ്പ​മു​ള്ള​ത്​ ഇ​ള​യ മ​ക​ളും മൂ​ത്ത മ​ക​ളു​ടെ ര​ണ്ടു കു​ട്ടി​ക​ളു​മാ​ണ്​. 2015ൽ ​പാ​ല​ത്തി​​െൻറ നി​ർ​മാ​ണ പ്ര​വൃ​ത്തി തു​ട​ങ്ങി​യ​തോ​ടെ​യാ​ണ്​ ഇ​വ​രു​ടെ താ​മ​സം ഭീ​ഷ​ണി​യി​ലാ​യ​ത്. ഇ​വ​രെ കു​ടി​യൊ​ഴി​പ്പി​ക്കാ​തെ പാ​ല​ത്തി​​െൻറ അ​പ്രോ​ച്ച്​ റോ​ഡ്​ പ​ണി​യാ​നു​മാ​വി​ല്ല. ഒ​ഴി​ഞ്ഞാ​ൽ കി​ട​പ്പാ​ട​വും ഭൂ​മി​യും ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ വാ​ഗ്​​ദാ​നം. എ​ന്നാ​ൽ, ഇ​തു​വ​രെ ഇ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ ന​ട​പ​ടി​യാ​യി​ട്ടി​ല്ല. പ​ല​രും വാ​ഗ്​​ദാ​ന​ങ്ങ​ൾ മാ​ത്രം ന​ൽ​കി. വ്യാ​പ​ക​മാ​യി ത​ങ്ങ​ളു​ടെ പേ​രി​ൽ പി​രി​വു​ന​ട​ന്ന​താ​യും അ​തൊ​ന്നും ത​ങ്ങ​ൾ​ക്ക്​ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം വ​രെ ലൈ​ഫ്​ പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷി​ച്ചി​രു​ന്നു. റേ​ഷ​ൻ​കാ​ർ​ഡും വീ​ട്ടു​ന​മ്പ​റും വ​രെ​യു​ണ്ട്. എ​ന്നി​ട്ടും വീ​ട്​ കി​ട്ടി​യി​ല്ല. പാ​ലം പ​ണി​യു​ന്ന കെ.​എ​സ്.​ടി.​പി കു​ടി​യൊ​ഴി​പ്പി​ക്കു​ന്ന​തി​ന്​ ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി 1,70,000 രൂ​പ ന​ൽ​കും. എ​ന്നാ​ൽ, താ​മ​സം മാ​റി​യാ​ലേ അ​ത്​ കി​ട്ടൂ.

ചി​ല സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യം കൊ​ണ്ടാ​ണ്​ ജീ​വി​തം മു​ന്നോ​ട്ടു​പോ​വു​ന്ന​ത്. ഹോ​ട്ട​ൽ മാ​നേ​ജ്​​മ​െൻറ്​ പ​ഠ​നം ക​ഴി​ഞ്ഞ ഇ​ള​യ മ​ക​ൾ​ക്ക്​ ജോ​ലി​ക്ക്​ പോ​ക​ണ​മെ​ന്നു​ണ്ടെ​ങ്കി​ലും അ​സു​ഖ​ബാ​ധി​ത​യാ​യ ഐ​ഷ​യെ​യും നോ​ക്കാ​ൻ ആ​രു​മി​ല്ലാ​ത്ത​തി​നാ​ൽ ന​ട​ക്കു​ന്നി​ല്ല. ‘കൂ​ടു​ത​ൽ പ​ണം കി​ട്ടാ​നാ​ണ്​ ത​ങ്ങ​ൾ ഇ​വി​ടെ​നി​ന്ന്​ മാ​റാ​ത്ത​തെ​ന്നാ​ണ്​ പ​ല​രും പ​റ​യു​ന്ന​ത്. ഒ​രു​ദി​വ​സം പോ​ലും ഇ​വി​ടെ താ​മ​സി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. അ​ത്ര​ക്ക്​ ദു​സ്സ​ഹ​മാ​ണ്​ ജീ​വി​തം. അ​റ​വു​മാ​ലി​ന്യ​മ​ട​ക്കം വീ​ടി​നു മു​ന്നി​ലെ ക​ട​വി​ൽ ത​ള്ളു​ന്നു. വീ​ടി​നു മു​ന്നി​ലി​ട്ടാ​ണ്​ കാ​ലി​ക​ളെ ക​ശാ​പ്പു​ചെ​യ്യു​ന്ന​ത്. ഇ​രു​ട്ടാ​യാ​ൽ റോ​ഡി​ൽ​നി​ന്ന്​ നൂ​ണ്ടി​റ​ങ്ങു​ന്ന​വ​രെ​യും പ​രി​സ​ര​ത്തെ സാ​മൂ​ഹി​ക വി​രു​ദ്ധ​രെ​യും പേ​ടി​ക്ക​ണം. അ​ച്ഛ​ൻ മ​രി​ച്ച​ശേ​ഷം ഇ​തു​വ​രെ രാ​​ത്രി ധൈ​ര്യ​ത്തോ​ടെ ഉ​റ​ങ്ങി​യി​ട്ടി​ല്ല-​ ഐ​ഷ​യു​ടെ ഇ​രു​പ​ത്തി​നാ​ലു​കാ​രി​യാ​യ ഇ​ള​യ മ​ക​ൾ പ​റ​യു​ന്നു. ഇ​ല്ലാ​യ്​​മ​ക​ൾ​ക്കി​ട​യി​ലും വ​ഴി​യി​ൽ​നി​ന്നു​കി​ട്ടു​ന്ന നാ​യ്​​ക്ക​ൾ​ക്കും പൂ​ച്ച​ക​ൾ​ക്കും അ​ഭ​യ​സ്ഥാ​ന​മാ​ണ്​ ഈ ​കു​ടി​ൽ. അ​സു​ഖം​വ​ന്ന്​ ഉ​ട​മ​ക​ൾ ഉ​പേ​ക്ഷി​ച്ച​വ​യാ​ണ്​ മി​ക്ക​വ​യും. ഇ​വ​യെ വീ​ട്ടി​ൽ​കൊ​ണ്ടു​വ​ന്ന്​ പ​രി​ച​രി​ച്ച്​ വ​ള​ർ​ത്തും. ഈ ​നാ​യ്​​ക്ക​ൾ മാ​ത്ര​മാ​ണ്​ ഇ​പ്പോ​ൾ ഇ​വ​രു​ടെ ധൈ​ര്യം.

Loading...
COMMENTS