Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപൊതുശ്മശാനത്തിലെ...

പൊതുശ്മശാനത്തിലെ ജനറേറ്റര്‍ ​വെയിലും മഴയുമേറ്റ്​ നശിക്കുന്നു

text_fields
bookmark_border

പൊ​ന്‍കു​ന്നം: ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​​െൻറ ചേ​പ്പും​പാ​റ​യി​ലു​ള്ള ആ​ധു​നി​ക ശ്മ​ശാ​ന​ത്തി​ലെ ല​ക്ഷ​ങ്ങ​ള്‍ വി​ല​മ​തി​ക്കു​ന്ന ജ​ന​റേ​റ്റ​ര്‍ ഷെ​ഡും മൂ​ടി​യും ഇ​ല്ലാ​തെ വെ​യി​ലും മ​ഴ​യു​മേ​റ്റ് ന​ശി​ക്കു​ന്നു. 2018ൽ ​ര​ണ്ടു​കോ​ടി​യി​ലേ​റെ മു​ട​ക്കി​യാ​ണ്​ പൊ​തു​ശ്മ​ശാ​നം ആ​ധു​നീ​ക​രി​ച്ച​ത്. ഗ്യാ​സ് ഉ​പ​യോ​ഗി​ച്ചു​ള്ള സം​സ്‌​ക​ര​ണ യൂ​നി​റ്റാ​ണ് ഇ​വി​ടെ​യു​ള്ള​ത്. വൈ​ദ്യു​തി നി​ല​ച്ചാ​ലും ശ്മ​ശാ​ന​ത്തി​​െൻറ പ്ര​വ​ര്‍ത്ത​നം സു​ഗ​മ​മാ​ക്കാ​നാ​ണ് ര​ണ്ടു​ല​ക്ഷ​ത്തി​ലേ​റെ വി​ല​യു​ള്ള ജ​ന​റേ​റ്റ​ര്‍ സ്ഥാ​പി​ച്ച​ത്. ശ്മ​ശാ​നം ആ​ധു​നി​ക രീ​തി​യി​ലാ​ക്കി​യെ​ങ്കി​ലും ജ​ന​റേ​റ്റ​ര്‍െ​വ​ക്കാ​ൻ കെ​ട്ടി​ടം നി​ര്‍മി​ച്ചി​ട്ടി​ല്ല.

ഒ​രു വ​ര്‍ഷ​മാ​യി മ​ഞ്ഞും മ​ഴ​യും വെ​യി​ലു​മേ​റ്റ് തു​റ​സ്സാ​യ​സ്ഥ​ല​ത്ത് ജ​ന​റേ​റ്റ​ർ തു​രു​മ്പെ​ടു​ക്കു​ക​യാ​ണ്.പ്ര​ദേ​ശ​ത്ത്​ കാ​ടു​മൂ​ടി​യ​തി​നാ​ൽ ജ​ന​റേ​റ്റ​റി​നു സ​മീ​പ​ത്ത് ചെ​ല്ലാ​ന്‍പോ​ലും ബു​ദ്ധി​മു​ട്ടാ​ണ്. പ്ര​ദേ​ശം വൃ​ത്തി​യാ​ക്കി ജ​ന​റേ​റ്റ​ര്‍ സ്ഥാ​പി​ക്കു​ന്ന​തി​നു സു​ര​ക്ഷി​ത സം​വി​ധാ​നം ഒ​രു​ക്കി​യാ​ല്‍ ല​ക്ഷ​ങ്ങ​ള്‍ വി​ല​മ​തി​ക്കു​ന്ന പൊ​തു​മു​ത​ല്‍ ന​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​കും.ജനറേറ്ററിന്​ ഷെഡ്​ നിർമിക്കാൻ ഫണ്ട്​ വകയിരുത്തിയിട്ടുണ്ടെന്ന്​ പഞ്ചായത്ത്​ അംഗം ഗിരീഷ്​ എസ്​. നായർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story