Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസഹപാഠിയുടെ സഹോദരിയുടെ...

സഹപാഠിയുടെ സഹോദരിയുടെ ചികിത്സക്ക്​ പണം കണ്ടെത്താൻ വിദ്യാർഥികളുടെ തട്ടുകട

text_fields
bookmark_border
സഹപാഠിയുടെ സഹോദരിയുടെ ചികിത്സക്ക്​ പണം കണ്ടെത്താൻ വിദ്യാർഥികളുടെ തട്ടുകട
cancel
camera_alt??????? ???.??.??.?? ??????? ?????? ???????????? ??????????? ???????? ???????

തുറവൂർ (ആലപ്പുഴ): സഹപാഠിയുടെ സഹോദരിയുടെ ചികിത്സക്ക്​ പണം സ്വരൂപിക്കാൻ ദേശീയപാതയോരത്ത് വിദ്യാർഥികളുടെ തട്ടുകട. വളമംഗലം എസ്.എൻ.ജി.എം കോളജിലെ ഹോട്ടൽ മാനേജ്മ​െൻറ്​ വിദ്യാർഥികളാണ്​ തുറവൂർ കവലക്ക്​ വടക്കുവശത്ത്​ കട തുടങ്ങിയത്. കോട്ടയം മീനച്ചിൽ താലൂക്കിൽ കല്ലുവെട്ടത്ത് സോമ​​െൻറ മകൾ ഐശ്വര്യയുടെ (28) ചികിത്സക്ക്​ പണം കണ്ടെത്തുന്നതിനാണ് സംരംഭം.

വൈകീട്ട് അഞ്ചിനുശേഷം തുറക്കുന്ന കട രാത്രി 12 വരെ പ്രവർത്തിക്കും. വൃക്കരോഗത്തെ തുടർന്ന് എറണാകുളത്ത്​ ചികിത്സയിലാണ് ഐശ്വര്യ. കുടുംബ സുഹൃത്ത് വൃക്ക നൽകാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. ചികിത്സക്ക്​ 22 ലക്ഷത്തോളം രൂപ ​െചലവ് വരും. വീടും സ്ഥലവും പണയപ്പെടുത്തിയിട്ടും ഏഴുലക്ഷം മാത്രമേ സ്വരൂപിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ഇതേതുടർന്നാണ് തട്ടുകട തുറന്നത്​. ഐശ്വര്യയുടെ പേരിൽ എസ്.ബി.ഐ കോട്ടയം മെഡിക്കൽ കോളജ് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്​. നമ്പർ: 381666231198. ഐ.എഫ്.എസ് കോഡ്​: SBIN007011.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story