പിൻസീറ്റ്​ ഹെൽമറ്റ്: ജില്ലയിൽ 27പേർ കുടുങ്ങി

  • പൊലീസ്​ വക ബോധവത്​കരണം •വ്യാപക പരിശോധന

10:59 AM
02/12/2019
ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലെ പി​ൻ​സീ​റ്റ് ഹെ​ൽ​മ​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ ഞാ​യ​റാ​ഴ്​​ച കോ​ട്ട​യം ന​ഗ​ര​ത്തി​ൽ​നി​ന്നു​ള്ള കാ​ഴ്​​ച

കോ​ട്ട​യം: ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ പി​ന്‍സീ​റ്റി​ല്‍ യാ​ത്ര​ചെ​യ്യു​ന്ന​വ​ർ​ക്കും ഹെ​ൽ​മ​റ്റ്​ നി​ർ​ബ​ന്ധ​മാ​ക്കി​യ ഉ​ത്ത​ര​വ്​ പ്രാ​ബ​ല്യ​ത്തി​ലാ​യ ഞാ​യ​റാ​ഴ്​​ച ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന​യും ബോ​ധ​വ​ത്​​ക​ര​ണ​വു​മാ​യി പൊ​ലീ​സും മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പും.  ‘ഉ​പ​ദേ​ശ’​ത്തി​നൊ​പ്പം മോ​​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ പി​ഴ ഈ​ടാ​ക്കാ​നും തു​ട​ങ്ങി​യ​തോ​ടെ ആ​ദ്യ​ദി​നം കു​ടു​ങ്ങി​യ​ത്​ 12 പേ​ർ. മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​​െൻറ ര​ണ്ട് സ്‌​ക്വാ​ഡു​ക​ള്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ 12 പേ​ര്‍ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

ഇ​വ​രി​ല്‍നി​ന്ന് 6,000 രൂ​പ പി​ഴ ഈ​ടാ​ക്കി. 15 പേ​രു​ടെ ചി​ത്ര​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍ത്തി. ഇ​വ​ര്‍ക്ക് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ നോ​ട്ടീ​സ് ന​ല്‍കു​മെ​ന്ന്​ മോ​​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ടു​ത്തു​രു​ത്തി പൊ​ലീ​സ് ര​ണ്ട് കേ​സു​ക​ളും ര​ജി​സ്​​റ്റ​ര്‍ ചെ​യ്തു. ഇ​വ​രി​ല്‍നി​ന്ന് ആ​യി​രം രൂ​പ പി​ഴ ഈ​ടാ​ക്കി. 500 രൂ​പ​യാ​ണ്​ പി​ൻ​സീ​റ്റി​ലും ഹെ​ൽ​മ​റ്റി​ല്ലാ​തെ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കു​ള്ള പി​ഴ.

Loading...
COMMENTS