സ്വകാര്യ ബസ് കണ്ടക്ടറുടെ സത്യസന്ധത: ദമ്പതികൾക്ക് രണ്ടര ലക്ഷം രൂപ തിരികെ കിട്ടി

10:39 AM
22/11/2019
സ്വകാര്യ ബസിൽ യാത്രക്കിടെ നഷ്​ടപ്പെട്ട രണ്ടരലക്ഷം രൂപ കണ്ടക്ടർ ശ്രീകുമാർ എസ്.ഐ കെ.ഒ. സന്തോഷ് കുമാറി​െൻറ സാന്നിധ്യത്തിൽ റോസമ്മക്ക്​ നൽകുന്നു

പൊ​ൻ​കു​ന്നം: യാ​ത്ര​ക്കി​ട​യി​ൽ ന​ഷ്​​ട​പ്പെ​ട്ട ര​ണ്ട​ര ല​ക്ഷം രൂ​പ സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​റു​ടെ സ​ത്യ​സ​ന്ധ​ത​യി​ൽ വ​യോ ദ​മ്പ​തി​ക​ൾ​ക്ക് തി​രി​കെ കി​ട്ടി. ഇ​ള​മ്പ​ള്ളി പ​ഴ​യ​പ​റ​മ്പി​ൽ ആ​ൻ​റ​ണി​ക്കും ഭാ​ര്യ റോ​സ​മ്മ​ക്കു​മാ​ണ് സ്ഥ​ലം വി​റ്റു​കി​ട്ടി​യ പ​ണം ന​ഷ്​​ട​പ്പെ​ട്ട്​ മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ തി​രി​കെ കി​ട്ടി​യ​ത്. കോ​ട്ട​യ​ത്തു​നി​ന്ന് പ​ള്ളി​ക്ക​ത്തോ​ട്, പൊ​ൻ​കു​ന്നം വ​ഴി ത​മ്പ​ല​ക്കാ​ടി​ന് സ​ർ​വി​സ് ന​ട​ത്തു​ന്ന ലാ​ൽ ബ്ര​ദേ​ഴ്‌​സ് എ​ന്ന സ്വ​കാ​ര്യ ബ​സി​ൽ വെ​ച്ചാ​ണ് പ​ണം ന​ഷ്​​ട​മാ​യ​ത്. പൊ​ൻ​കു​ന്ന​ത്ത് ബാ​ങ്കി​ൽ അ​ട​ക്കാ​ൻ കൊ​ണ്ടു​വ​ന്ന പ​ണം ന​ഷ്​​ട​മാ​യ വി​വ​രം ബ​സി​റ​ങ്ങി ഏ​താ​നും മി​നി​റ്റു​ക​ൾ​ക്ക്​ ശേ​ഷ​മാ​ണ് റോ​സ​മ്മ മ​ന​സ്സി​ലാ​ക്കി​യ​ത്. 

പൊ​ട്ടി​ക്ക​ര​ഞ്ഞു​നി​ന്ന റോ​സ​മ്മ​യെ​യും ആ​ൻ​റ​ണി​യെ​യും ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഹോം ​ഗാ​ർ​ഡ് ശ്രീ​കു​മാ​ർ പൊ​ൻ​കു​ന്നം പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ചു. എ​സ്.​ഐ. കെ.​ഒ. സ​ന്തോ​ഷ്‌​കു​മാ​ർ ബ​സ് ഉ​ട​മ​യെ വി​ളി​ച്ച് ക​ണ്ട​ക്ട​റു​ടെ ഫോ​ൺ​ന​മ്പ​ർ വാ​ങ്ങി വി​വ​ര​മ​റി​യി​ച്ചു. ബ​സ് സ്​​റ്റാ​ൻ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബ​സി​ൽ ക​ണ്ട​ക്ട​ർ പ​ള്ളി​ക്ക​ത്തോ​ട് ത​ക​ടി​യി​ൽ ശ്രീ​കു​മാ​ർ തി​ര​ച്ചി​ൽ ന​ട​ത്തി സീ​റ്റി​ന​ടി​യി​ൽ​നി​ന്ന് പ​ണ​പ്പൊ​തി ക​ണ്ടെ​ത്തി സ്‌​റ്റേ​ഷ​നി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. 
എ​സ്.​ഐ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ശ്രീ​കു​മാ​ർ റോ​സ​മ്മ​ക്ക്​ പ​ണം കൈ​മാ​റി.

Loading...
COMMENTS