Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightധനസഹായം അര്‍ഹരായ...

ധനസഹായം അര്‍ഹരായ എല്ലാവര്‍ക്കും –മന്ത്രി

text_fields
bookmark_border
ധനസഹായം അര്‍ഹരായ എല്ലാവര്‍ക്കും –മന്ത്രി
cancel
camera_alt????????????? ??????????? ?????????? ???????????? ???????? ????????????? ?????? ????????? ??????? ??. ?????????? ??????????????

കോ​ട്ട​യം: പ്ര​കൃ​തി ക്ഷോ​ഭ ദു​രി​ത​ബാ​ധി​ത​ര്‍ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​ധ​ന​മാ​യി സ​ര്‍ക്കാ​ര്‍ അ​നു​വ​ ദി​ച്ച 10,000 രൂ​പ ന​ല്‍കു​ന്ന​തി​നു​ള്ള പ​ട്ടി​ക ത​യാ​റാ​ക്കു​മ്പോ​ള്‍ അ​ര്‍ഹ​രാ​യ ഒ​രാ​ള്‍പോ​ലും ഒ​ഴി​വാ​ക് ക​പ്പെ​ട​രു​തെ​ന്ന് ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍ നി​ര്‍ദേ​ശി​ച്ചു. ദു​രി​താ​ശ്വാ​സ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നു ക​ല​ക്ട​റേ​റ്റി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ധ​ന​സ​ഹാ​യ​ത്തി​ന് അ​ര്‍ഹ​ത​യു​ള്ള​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് സ​ര്‍ക്കാ​ര്‍ മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​യി പാ​ലി​ക്ക​ണം.

ഇ​തി​നാ​യി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​രു​ടെ​യും വി​ല്ലേ​ജ് ഓ​ഫി​സ​ര്‍മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ താ​ഴേ ത​ട്ടി​ല്‍ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്ത​ണം. പ​രി​ശോ​ധ​ന പൂ​ര്‍ത്തി​യാ​ക്കി പ്രാ​ഥ​മി​ക പ​ട്ടി​ക സെ​പ്റ്റം​ബ​ര്‍ മൂ​ന്നി​ന് പ്ര​സി​ദ്ധീ​ക​രി​ക്ക​ണം. പ​ട്ടി​ക​യി​ല്‍ അ​ന​ര്‍ഹ​ര്‍ ഉ​ള്‍പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. ആ​ക്ഷേ​പ​ങ്ങ​ളി​ല്‍ തീ​ർ​പ്പ്​ ക​ൽ​പി​ച്ച്​ ഏ​ഴി​ന് എ​ല്ലാ​വ​ര്‍ക്കും പ​ണം ല​ഭ്യ​മാ​ക്ക​ണം. ക​ല​ക്ട​ര്‍ പി.​കെ. സു​ധീ​ര്‍ ബാ​ബു, സ​ബ് ക​ല​ക്ട​ര്‍ ഈ​ശ പ്രി​യ, എ.​ഡി.​എം അ​ല​ക്‌​സ് ജോ​സ​ഫ്, പാ​ലാ ആ​ര്‍.​ഡി.​ഒ അ​നി​ല്‍ ഉ​മ്മ​ന്‍, ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍(​എ​ല്‍.​എ) മോ​ന്‍സി പി. ​അ​ല​ക്‌​സാ​ണ്ട​ര്‍, വ​കു​പ്പു​ക​ളു​ടെ ജി​ല്ല​ത​ല മേ​ധാ​വി​ക​ള്‍, ത​ഹ​സി​ല്‍ദാ​ര്‍മാ​ര്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story