Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകൊണ്ടാട് ഗ്രാമം...

കൊണ്ടാട് ഗ്രാമം സമ്പൂർണ ഇൻഷുറൻസ്​ പരിരക്ഷയിലേക്ക്​

text_fields
bookmark_border
കൊണ്ടാട് ഗ്രാമം സമ്പൂർണ ഇൻഷുറൻസ്​ പരിരക്ഷയിലേക്ക്​
cancel
camera_alt??????? ????????? ?????? ??????? ???? ????????? ?????? ??????????????????? ???? ?????? ????? ????? ???? ???????? ?????? ???????????????

രാ​മ​പു​രം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൊ​ണ്ടാ​ട് വാ​ർ​ഡി​ൽ സ​മ്പൂ​ർ​ണ അ​പ​ക​ട ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി ന​ട​ പ്പാ​ക്കാ​ൻ തീ​രു​മാ​നം. വാ​ർ​ഡി​ലെ നാ​നൂ​റോ​ളം വീ​ടു​ക​ളി​ലെ 18നും 70​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള മു​ഴു​വ​ൻ ആ​ളു​ക​ളെ​യും പ​ദ്ധ​തി​യി​ൽ ചേ​ർ​ക്കാ​ൻ വാ​ർ​ഡ് അം​ഗം ടൈ​റ്റ​സ്​ മാ​ത്യു​വി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ഭ​വ​ന സ​ന്ദ​ർ​ശ​നം ആ​രം​ഭി​ച്ചു. ത​പാ​ൽ വ​കു​പ്പ് കോ​ട്ട​യം ഡി​വി​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി. ഒ​രു​മാ​സം ഒ​രു രൂ​പ നി​ര​ക്കി​ൽ ഒ​രു​വ​ർ​ഷ​ത്തേ​ക്ക്​ 12 രൂ​പ പ്രീ​മി​യം അ​ട​ച്ചാ​ൽ ര​ണ്ട്​ ല​ക്ഷം രൂ​പ​യു​ടെ അ​പ​ക​ട ഇ​ൻ​ഷ​ു​റ​ൻ​സ്​ പ​രി​ര​ക്ഷ ല​ഭി​ക്കു​ന്ന പി.​എം.​എ​സ്.​ബി.​വൈ​യാ​ണ് വാ​ർ​ഡി​ൽ സ​മ്പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കു​ന്ന​ത്. സേ​വി​ങ്​​സ്​​ അ​ക്കൗ​ണ്ടു​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണ് ഇ​ൻ​ഷു​റ​ൻ​സ്​ പ്രീ​മി​യം അ​ട​ക്കു​ന്ന​ത്.

ഇ​തി​നു​വേ​ണ്ടി വാ​ർ​ഡി​ലെ മു​ഴു​വ​ൻ ആ​ളു​ക​ളു​ടെ​യും പേ​രി​ൽ പോ​സ്​​റ്റ് ഓ​ഫി​സ്​ സേ​വി​ങ്​​സ്​ അ​ക്കൗ​ണ്ടു​ക​ൾ ആ​രം​ഭി​ക്കും. പോ​സ്​​റ്റ് ഓ​ഫി​സ്​ സേ​വി​ങ്​​സ്​ അ​ക്കൗ​ണ്ടു​ക​ൾ തു​ട​ങ്ങു​ന്ന​തി​ന് 50 രൂ​പ​യും ആ​ധാ​ർ കാ​ർ​ഡി​​െൻറ കോ​പ്പി​യും ര​ണ്ട്​ ഫോ​ട്ടോ​യു​മാ​ണ് വേ​ണ്ട​ത്. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ സ്​​ക്വാ​ഡു​ക​ൾ ഇ​ൻ​ഷു​റ​ൻ​സി​ൽ ചേ​ർ​ക്കു​ന്ന​തി​നു​വേ​ണ്ടി മു​ഴു​വ​ൻ വീ​ടു​ക​ളി​ലും എ​ത്തും. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ.​ഡി.​എ​സ്​ പ്ര​സി​ഡ​ൻ​റ് അ​മ്മി​ണി കൈ​ത​ളാ​വും​ക​ര, സി.​ഡി.​എ​സ്​ അം​ഗം അം​ബി​ക രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. കൊ​ണ്ടാ​ട് വാ​ർ​ഡി​ലെ മു​ഴു​വ​ൻ കു​ടു​ബ​ശ്രീ യൂ​നി​റ്റു​ക​ളു​ടെ​യും സം​യു​ക്ത യോ​ഗ​ത്തി​ൽ വാ​ർ​ഡ് അം​ഗം ടൈ​റ്റ​സ്​ മാ​ത്യു സ​മ്പൂ​ർ​ണ ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​​െൻറ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ദ്ധ​തി​യെ​ക്കു​റി​ച്ച് കോ​ട്ട​യം പോ​സ്​​റ്റ​ൽ ഡി​വി​ഷ​ൻ മാ​ർ​ക്ക​റ്റി​ങ് എ​ക്സി​ക്യൂ​ട്ടി​വ് കെ.​കെ. വി​നു ക്ലാ​സ് എ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story