Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാഞ്ഞിരപ്പള്ളിയിൽ...

കാഞ്ഞിരപ്പള്ളിയിൽ ഗ്ലാസ് ഹൗസ് ഗോഡൗണിൽ തീപിടിത്തം

text_fields
bookmark_border
കാഞ്ഞിരപ്പള്ളിയിൽ ഗ്ലാസ് ഹൗസ് ഗോഡൗണിൽ തീപിടിത്തം
cancel
camera_alt?????????? ?????? ????? ????????????? ??????????

കാ​ഞ്ഞി​ര​പ്പ​ള്ളി: തു​മ്പ​മ​ട​യി​ൽ ഗ്ലാ​സ് ഹൗ​സി​​െൻറ ഗോ​ഡൗ​ണി​ൽ വ​ൻ തീ​പി​ടി​ത്തം. ഒ​രു​കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ നാ​ശ​ന​ഷ്​​ട​മെ​ന്നാ​ണ്​​ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ടോ​ടെ​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി കു​രി​ശു​ക​വ​ല​യി​ലെ മു​ണ്ട​മ​റ്റം ഗ്ലാ​സ് ഹൗ​സി​​െൻറ തു​മ്പ​മ​ട​യി​െ​ല ഗോ​ഡൗ​ണി​ലാ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു. ഗ്ലാ​സ്, ൈപ്ല​വു​ഡ് എ​ന്നി​വ സൂ​ക്ഷി​ച്ചി​രു​ന്ന ഗോ​ഡൗ​ണി​ലാ​ണ് തീ​പി​ടി​ച്ച​ത്. തീ ​ആ​ളി​പ്പ​ട​ർ​ന്ന​ത് അ​യ​ൽ​വാ​സി​ക​ളാ​ണ്​ ആ​ദ്യം ക​ണ്ട​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ​നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ​യ​ണ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വെ​ള്ളം തീ​ർ​ന്നു. പി​ന്നീ​ട്​ ഈ​രാ​റ്റു​പേ​ട്ട, പാ​ലാ, പാ​മ്പാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്‌​സ്​ എ​ത്തി​യാ​ണ് മ​ണി​ക്കൂ​റു​ക​ൾ എ​ടു​ത്ത്​ അ​ണ​ച്ച​ത്. ഗോ​ഡൗ​ണി​നോ​ട് ചേ​ർ​ന്ന് താ​മ​സി​ച്ചി​രു​ന്ന ഇ​ത​ര സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഓ​ടി​മാ​റി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ർ എ​ത്തി പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ഇൗ ​ഗോ​ഡൗ​ണി​ലെ​ത്തി​ച്ച ര​ണ്ട് ലോ​ഡ് ൈപ്ല​വു​ഡും ഗ്ലാ​സും ന​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story