Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവൈദ്യുതി ചാർജ് വർധനയിൽ...

വൈദ്യുതി ചാർജ് വർധനയിൽ കോൺഗ്രസ്​ പ്രതിഷേധം

text_fields
bookmark_border
കുമാരനല്ലൂർ: വൈദ്യുതി ചാർജ് വർധനയിൽ കുമാരനല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി എസ്.എച്ച് മൗണ്ടിൽ സംഘടിപ്പിച്ച ധർണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സാബു മാത്യു അധ്യക്ഷത വഹിച്ചു. മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ലതിക സുഭാഷ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ. പി.ആർ. സോന, ബ്ലോക്ക് പ്രസിഡൻറ് ടി.സി. റോയി, ഭാരവാഹികളായ ശോഭന പ്രസന്നൻ, ബാലചന്ദ്രൻ നായർ, വർഗീസ് കുരുവിള, അജീഷ് ഐസക്, ബൈജു ജോർജ്, വി.സി. രാജേഷ്, അനീഷ് പുത്തൂർ, ശശിധരൻ നായർ, ഓമനകുമാരി, കെ.ജി. സുന്ദരം, സി.ഐ. കുര്യൻ, രവിവർമ രാജ, ഷാജി ജോൺ, എ.ടി. തോമസ്, എൻ.എ. മനോജ്, പി.ഡി. ജോൺ എന്നിവർ സംസാരിച്ചു. വൈക്കം: ചെമ്പ്, മറവന്‍തുരുത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ചെമ്പ് ഇലക്ട്രിസിറ്റി ഓഫിസിനു മുന്നില്‍ നടത്തിയ ധര്‍ണ ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ചെമ്പ് മണ്ഡലം പ്രസിഡൻറ് അഡ്വ. പി.വി. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.വി. മനോഹരന്‍, പി.സി. തങ്കരാജ്, കെ.എസ്. നാരായണന്‍ നായര്‍, എം.കെ. ഷിബു, എസ്. ജയപ്രകാശ്, ടി.കെ. വാസുദേവന്‍, സി.എസ്. സലിം, എന്‍.സി. തോമസ്, പോള്‍ തോമസ്, പി.വി. സുരേന്ദ്രന്‍, റഷീദ് മങ്ങാടന്‍, രാഗിണി ഗോപി, എസ്. ശ്യാം കുമാര്‍, കെ.കെ. കൃഷ്ണകുമാര്‍ എന്നിവർ സംസാരിച്ചു. പാലാ: പാലാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ വൈദ്യുതി ഓഫിസ് പടിക്കല്‍ നടന്ന ധര്‍ണ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് പ്രഫ. സതീശ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്് ബിജോയി എബ്രഹാം അധ്യക്ഷത വഹിച്ചു. ഷോജി ഗോപി, ആര്‍. മനോജ്, സന്തോഷ് മണര്‍കാട്, എ.എസ്. തോമസ്, ജോണ്‍സി നോബിള്‍ എന്നിവർ സംസാരിച്ചു. കേരള കോൺഗ്രസ് പ്രതിഷേധം കടുത്തുരുത്തി: വൈദ്യുതി ബിൽ വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം ജോസഫ് വിഭാഗം കടുത്തുരുത്തി കെ.എസ്.ഇ.ബി ഓഫിസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി സ്റ്റീഫൻ പാറാവേലിയുടെ നേതൃത്വത്തിൽ നടന്ന ധർണയിൽ മാഞ്ഞൂർ മോഹൻകുമാർ, ജോസ് വഞ്ചിപ്പുര, സ്റ്റീഫൻ പനങ്കാല, ബേബി മണ്ണഞ്ചേരി, സെബാസ്റ്റ്യൻ കോച്ചേരി, ജോസഫ് പൂച്ചക്കാല, ആയാംകുടി വാസുദേവൻ നമ്പൂതിരി, രാജു നന്നാകുഴി, പി.ടി. ടിക്സൺ പട്ടറക്കാലായിൽ, ഓനച്ചൻ പുത്തൻപുര എന്നിവർ പങ്കെടുത്തു. ജില്ല പഞ്ചായത്ത് അംഗം മേരി സെബാസ്റ്റ്യൻ സമാപന പ്രസംഗം നടത്തി. ആർപ്പൂക്കര: ആർപ്പൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധിനഗർ കെ.എസ്.ഇ.ബി ഓഫിസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.ജെ. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ബ്ബോക്ക് പ്രസിഡൻറ് അഗസ്റ്റിൻ ജോസഫ്, പഞ്ചായത്ത് പ്രസിഡൻറ് ജെസ്റ്റിൻ ജോസഫ്, എസ്. സുധാകരൻ നായർ, ദീപ ജോസ്, ശ്രീമോൻ തോട്ടിൽ, അരുൺ ഫിലിപ്പ് എന്നിവർ സംസാരിച്ചു. ചങ്ങനാശ്ശേരി: ഇലക്ട്രിസിറ്റി സെക്ഷൻ ഓഫിസിനു മുന്നിൽ കോൺഗ്രസ് ഈസ്റ്റ്-വെസ്റ്റ് സംയുക്ത മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ നടത്തിയ ധർണ കെ.പി.സി.സി സെക്രട്ടറി അഡ്വ. പി.എസ്. രഘുറാം ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് മണ്ഡലം പ്രസിഡൻറ് സിയാദ് അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം ഡോ. അജീസ് ബെൻ മാത്യു, എം.ഡി. ദേവരാജൻ, ബാബുതോമസ്, പി.എച്ച്‌. ഷാജഹാൻ, തോമസ് അക്കര, പി.എച്ച്‌. അഷ്‌റഫ്, അനൂപ് താഴത്തേതിൽ, മജീദ്ഖാൻ, പുഷ്പ ലിജോ, ഗീത ശ്രീകുമാർ, എം.എ. സജ്ജാദ്, പി.കെ. രാജു എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story