Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവാകത്താനത്ത് വീട്ടില്‍ ...

വാകത്താനത്ത് വീട്ടില്‍ കഞ്ചാവ് വിൽപന; ഒരാള്‍ പിടിയില്‍; മൂന്നുപേര്‍ ഒളിവില്‍

text_fields
bookmark_border
ചങ്ങനാശ്ശേരി: വാകത്താനം ഞാലിയാകുഴിയില്‍ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിവന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍. മൂന്നുപേര്‍ ഒളിവില്‍. വാകത്താനം പുത്തന്‍ചന്ത കണിയാന്തറ മനുവാണ് (36) പിടിയിലായത്. വാകത്താനം ഞാലിയാകുഴിയില്‍ റോണിയുടെ വീട്ടില്‍ കഞ്ചാവ് വിൽപന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുകയായിരുന്നു. എന്നാൽ, റോണിയടക്കം മൂന്ന് പേര്‍ ഓടിരക്ഷപ്പെട്ടു. അഖില്‍, ആമോസ് എന്ന ഷിജോ എന്നിവരാണ് രക്ഷപ്പെട്ട മറ്റു രണ്ടുപേർ. സ്ഥലത്തുനിന്ന് 455 ഗ്രാം കഞ്ചാവ്, മൂന്ന് ബൈക്ക്, മൂന്ന് മൊബൈല്‍ഫോൺ, 820 രൂപ എന്നിവ കണ്ടെടുത്തു. ഓടിരക്ഷപ്പെട്ട പ്രതികള്‍ നിരവധി കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story