Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2020 11:31 PM GMT Updated On
date_range 1 Jun 2020 11:31 PM GMTചിറ്റാറില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങി
text_fieldsbookmark_border
ചിറ്റാർ: കുടുംബശ്രീ ചുമതലയില്‍ ചിറ്റാറില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാന സര്‍ക്കാറിൻെറ 12 ഇന പരിപാടികളില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയാണിത്. മിതമായ നിരക്കില്‍ മികച്ച ഭക്ഷണം ഇവിടെനിന്ന് ലഭിക്കും. ഉച്ചഭക്ഷണം 20 രൂപ നിരക്കിലും പ്രഭാത ഭക്ഷണവും മറ്റ് ഭക്ഷണപദാര്‍ഥങ്ങളും കമ്പോള വിലക്കും ലഭിക്കും. ചിറ്റാര്‍ മേമന ബില്‍ഡിങ്ങില്‍ ആരംഭിച്ച ഹോട്ടല്‍ അഡ്വ. കെ.യു. ജനീഷ്കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് രവികല എബി അധ്യക്ഷയായി. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ മധു, ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സൻ ഓമനശ്രീധരന്‍, സി.ഡി.എസ് ചെയര്പേഴ്സൻ സബീന, പഞ്ചായത്ത് അംഗങ്ങളായ ഓമന പ്രഭാകരന്, നിഥിന് കിഷോര്‍, ഡി. ശശിധരന്, മോഹന്‍ദാസ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.ജി. മുരളീധരന്, സെക്രട്ടറി ഡി. ബാലചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു. പടം : ptl___chittar kudumbasree ചിറ്റാറിൽ കുടംബശ്രീയുടെ ജനകീയ ഹോട്ടൽ അഡ്വ. കെ.യു. ജനീഷ്കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story