Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്നേഹിത കാളിങ്​ ബെല്‍...

സ്നേഹിത കാളിങ്​ ബെല്‍ വാരാചരണത്തിന് തുടക്കം

text_fields
bookmark_border
കോട്ടയം: കുടുംബശ്രീയുടെ സ്നേഹിത കാളിങ് ബെല്‍ വാരാചരണ പരിപാടികള്‍ക്ക് തുടക്കം. ഒറ്റക്ക് താമസിക്കുന്ന, സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സുരക്ഷയും മാനസിക പിന്തുണയും നല്‍കാൻ കുടുംബശ്രീ മിഷന്‍ തുടക്കംകുറിച്ച പദ്ധതിയാണ് സ്നേഹിത കാളിങ് ബെല്‍. ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്കെതിരായ അതിക്രമങ്ങള്‍ പെരുകുകയും മതിയായ പരിചരണം ലഭിക്കാതെ മരിക്കുകയും ചെയ്യുന്ന സാഹചര്യം കണക്കിലെടുത്താണ് പദ്ധതി ആസൂത്രണം ചെയ്തത്. നിലവില്‍ 5195 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ഇവര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നത്. പദ്ധതിയില്‍ പൊതുസമൂഹത്തിൻെറ പങ്കാളിത്തം ഉറപ്പാക്കാൻ നവംബര്‍ 21 വരെ അയല്‍ക്കൂട്ടങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേക ബോധവത്കരണ പരിപാടികള്‍ നടത്തും. ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരുമടങ്ങുന്ന സംഘം പരിഗണനയിലുള്ളവരുടെ വീടുകള്‍ സന്ദര്‍ശിക്കും. ഇവരുടെ സാഹചര്യം മനസ്സിലാക്കി വിവിധ വകുപ്പുകളുടെ ക്ഷേമ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. കണ്‍സ്ട്രക്ഷന്‍ മാനേജ്മൻെറ് കോഴ്സ് കോട്ടയം: നാഗമ്പടം കെല്‍ട്രോണ്‍ നോളജ് സൻെററില്‍ കണ്‍സ്ട്രക്ഷന്‍ മാനേജ്മൻെറ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആൻഡ് നെറ്റ്വര്‍ക്ക് മെയിൻറനന്‍സ് വിത്ത് ഇ-ഗാഡ്ജെറ്റ് ടെക്നോളജി, ഇൻറീരിയര്‍ ഡിസൈന്‍, ആര്‍ക്കിടെക്ചര്‍ ഡിസൈന്‍, തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക് യോഗ്യതയുള്ളവര്‍ക്കാണ് അവസരം. അപേക്ഷ നവംബര്‍ 30നകം നല്‍കണം. ഫോണ്‍: 9048889294, 9895415653. ഭിന്നശേഷിക്കാര്‍ക്ക് കമ്പ്യൂട്ടര്‍ കോഴ്സ് കോട്ടയം: എല്‍.ബി.എസ് പാമ്പാടി ഉപകേന്ദ്രത്തില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള ഡാറ്റഎന്‍ട്രി ആൻഡ് ഓഫിസ് ഓട്ടോമേഷന്‍ കോഴ്സില്‍ സൗജന്യ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയാണ് യോഗ്യത. 40 ശതമാനം ഭിന്നശേഷി തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോൺ: 0481-2505900, 9895041706.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story