Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2019 11:30 PM GMT Updated On
date_range 14 Nov 2019 11:30 PM GMTശിശുദിന ഘോഷയാത്ര നടത്തി
text_fieldsbookmark_border
ചങ്ങനാശ്ശേരി: ജില്ല ശിശുക്ഷേമ സമിതി നേതൃത്വത്തില്‍ ചങ്ങനാശ്ശേരിയില്‍ ശിശുദിനഘോഷയാത്ര നടത്തി. എസ്.ബി കോളജ് പ രിസരത്തുനിന്ന് ആരംഭിച്ച റാലിയില്‍ വിവിധ സ്കൂളുകളിലെ ആയിരക്കണക്കിനു വിദ്യാർഥികള്‍ പങ്കെടുത്തു. പെരുന്ന ഇ.എം.എസ് ഓഡിറ്റോറിയത്തില്‍ സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി സൈറ സെയ്ഫ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രസിഡൻറ് ഗായത്രി എം. നായര്‍ അധ്യക്ഷത വഹിച്ചു. ശിശുക്ഷേമ സമിതി ജില്ല സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരന് സ്വാഗതം പറഞ്ഞു. നഗരസഭ ചെയര്മാന് ലാലിച്ചന്‍ കുന്നിപ്പറമ്പില്‍ സന്ദേശം നൽകി. ശിശുക്ഷേമ സമിതി ട്രഷറര്‍ ടി. ശശികുമാര്‍, എക്സിക്യൂട്ടിവ് അംഗം പി.കെ. ഗോപി, നഗരസഭ വൈസ് ചെയര്മാന് അംബിക വിജയന്, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ അഡ്വ. പി.എ. നസീര്‍, ടി.പി. അനില്‍കുമാര്‍, സിബി തോമസ്, എ.ഡി.സി ജി. അനിസ്, എച്ച്.എസ്.എസ് പ്രിന്‍സിപ്പൽ വി.എസ്. പ്രകാശ് കുട്ടികളുടെ സ്പീക്കര്‍ സൂര്യജിത്ത്, റോഷ്ന സനീഷ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story