Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബാബരി മസ്ജിദ് വിധിയെ...

ബാബരി മസ്ജിദ് വിധിയെ തുടർന്നുള്ള സംയമനം മാതൃകാപരം -ഇഷ്‌ഖെ റസൂല്‍ കോണ്‍ഫറന്‍സ്

text_fields
bookmark_border
ചങ്ങനാശ്ശേരി: ഒന്നര നൂറ്റാണ്ടായി നടക്കുന്ന ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കത്തിന് വിരാമം കുറിച്ചുകൊണ്ടുള്ള പരമോന്നത നീതിപീഠത്തിൻെറ നിര്‍ണായക വിധിയെ ഭാരതീയര്‍ ഏറ്റെടുത്ത സംയമനരീതി ഇന്ത്യ രാജ്യത്തിനു എക്കാലവും അഭിമാനിക്കാനാകുമെന്നും മഹത്വപരമാണെന്നും സയ്യിദ് ഷറഫുദ്ദീന്‍ സഅദി അല്‍-മൂഖൈബിലി. ചങ്ങനാശ്ശേരി മര്‍കസുല്‍ഹുദാ റൈഹാന്‍ വാലിയും കേരള മുസ്ലിം ജമാഅത്ത് സോണ്‍ കമ്മിറ്റിയും സംഘടിപ്പിച്ച സംയുക്ത ഇഷ്‌ഖെ റസൂല്‍ കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയര്‍മാന്‍ ബഷീര്‍ ഹാജി വേലശ്ശേരി അധ്യക്ഷതവഹിച്ചു. മര്‍കസുല്‍ഹുദ റൈഹാന്‍ ജനറല്‍ സെക്രട്ടറി കെ.എസ്.എം. റഫീക്ക് അഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം ബാഖവി, മുഹമ്മദ് ലബീബ് അസ്ഹരി, വി.എച്ച്. അബ്ദുല്‍ റഷീദ് മുസലിയാര്‍, സക്കീര്‍ ഹുസൈന്‍ കാമിലി, അബ്ദുസ്സലീം മുസലിയാര്‍, തന്‍സീര്‍ പൊട്ടശ്ശേരി, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഷരീഫ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story