Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2019 11:32 PM GMT Updated On
date_range 11 Nov 2019 11:32 PM GMTസഹോദയ ത്രോബോൾ: തെങ്ങണ ഗുഡ് ഷെപ്പേർഡ് ചാമ്പ്യൻ
text_fieldsbookmark_border
ചങ്ങനാശ്ശേരി: തെങ്ങണ ഗുഡ് ഷെപ്പേർഡ് പബ്ലിക് സ്കൂളിൽ നടന്ന കോട്ടയം സഹോദയ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികള ുടെ വിഭാഗത്തിൽ മേരിമാതാ കടപ്ലാമറ്റത്തെ പരാജയപ്പെടുത്തി തെങ്ങണ ഗുഡ് ഷെപ്പേർഡ് പബ്ലിക് സ്കൂൾ ചാമ്പ്യനായി. പെൺകുട്ടികളുടെ വിഭാഗത്തിൽ ഗുഡ് ഷെപ്പേർഡിനെ പരാജയപ്പെടുത്തി ലിറ്റിൽ ഫ്ലവർ മുണ്ടത്താനം വിജയിച്ചു. ബോയ്സ് വിഭാഗത്തിൽ ബെസ്റ്റ് പ്ലയറായി ഗുഡ് ഷെപ്പേർഡ് സ്കൂളിലെ എ.എസ്. അശ്വിനെയും പ്രോമിസിങ് പ്ലയറായി മേരി മാതാ കടപ്ലാമറ്റം സ്കൂളിലെ ആൽവിൻ സ്റ്റാൻലി ജോണിനെയും പെൺകുട്ടികളുടെ വിഭാഗത്തിൽ ബെസ്റ്റ് പ്ലയറായി ലിറ്റിൽഫ്ലവർ മുണ്ടത്താനം സ്കൂളിലെ സാന്ദ്ര എലിസബത്ത് വർഗീസിനെയും പ്രോമിസിങ് പ്ലയറായി ഗുഡ് ഷെപ്പേർഡ് സ്കൂളിലെ കെസിയ ആൻ ബെന്നിയെയും തെരഞ്ഞെടുത്തു. വിജയികൾക്ക് മാനേജർ ഡോ. റൂബിൾരാജ് ട്രോഫികൾ വിതരണം ചെയ്തു. ട്രഷറർ പ്രിയ കെ.എബ്രഹാം, പ്രിൻസിപ്പൽ ജേക്കബ് മാത്യു, ഹെഡ്മിസ്ട്രസ് ശ്യാമ സജീവ്, കോഓഡിനേറ്റർ സതീഷ് പാപ്പൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story