Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2019 11:30 PM GMT Updated On
date_range 9 Nov 2019 11:30 PM GMTഉപതെരഞ്ഞെടുപ്പ്: എൻ.ഡി.എയുടെ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായി -തുഷാർ െവള്ളാപ്പള്ളി
text_fieldsbookmark_border
കോട്ടയം: നിയമസഭ ഉപതെരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ പ്രവർത്തനത്തിൽ വീഴ്ചയുണ്ടായെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി. കോന്നിയിൽ മാത്രമാണ് കൂട്ടായപ്രവർത്തനം നടന്നത്. വട്ടിയൂർക്കാവ് അടക്കമുള്ള മണ്ഡലങ്ങളിൽ ബി.ജെ.പിയും ബി.ഡി.ജെ.എസും കൂട്ടായി പ്രവർത്തിച്ചില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോന്നിയിൽ ബി.ഡി.ജെ.എസും ബി.ജെ.പിയും ഒറ്റക്കെട്ടായി പ്രവർത്തിച്ചതുകൊണ്ടാണ് വോട്ടിൽ വർധനയുണ്ടായത്. ബി.ജെ.പിയുമായി പ്രശ്നങ്ങളൊന്നുമില്ല. എന്നാൽ, തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമുള്ള സംവിധാനമായി എൻ.ഡി.എമാറി. ഇതിനുമാറ്റം വന്നാലെ അധികാരത്തിലെത്താനാകൂ. ബി.ജെ.പിക്ക് ഒറ്റക്കൊന്നും ചെയ്യാനാവില്ല. ഇക്കാര്യത്തിൽ മറ്റ് മുന്നണികളെ മാതൃകയാക്കണം. പാലായിൽ ബി.ഡി.ജെ.എസ് വോട്ടുകൾ ചോർന്നിട്ടില്ല. പാലായിൽ താൻ പങ്കെടുത്ത ബി.ഡി.ജെ.എസിൻെറ തെരഞ്ഞെടുപ്പ് കൺവെൻഷനിൽപോലും സ്ഥാനാർഥി പങ്കെടുത്തില്ല. എൻ.ഡി.എ സജീവമാക്കേണ്ടത് ബി.ജെ.പിയെപ്പോലെ ബി.ഡി.ജെ.എസിൻെറയും ആവശ്യമാണ്. അതിനായി വിട്ടുവീഴ്ചകൾക്കും തയാറാണ്. പദവികൾ സംബന്ധിച്ച പരാതിയില്ലെന്നും ബി.ഡി.ജെ.എസ് സംസ്ഥാന എക്സിക്യൂട്ടിവ് യോഗതീരുമാനങ്ങൾ വിവരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഡിസംബർ അഞ്ചിന് പാർട്ടിയുടെ ജന്മദിനം സംസ്ഥാന, ജില്ലതലത്തിൽ ആഘോഷിക്കുമെന്നും തുഷാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story