Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറോഡ് മുറിച്ചുകടക്കവെ...

റോഡ് മുറിച്ചുകടക്കവെ കാൽപത്തിയിലൂടെ കാർ കയറി

text_fields
bookmark_border
എരുമേലി: റോഡ് മുറിച്ചുകടക്കവെ കാൽപത്തിയിലൂടെ കാർ കയറി ശ്രീനിപുരം തൈക്കാട്ടുപൊയ്കയിൽ സുമിരാജിൻെറ (29) കാലിന് പര ിക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് നാലോടെ എരുമേലി പേട്ടക്കവലയിലാണ് സംഭവം. കാഞ്ഞിരപ്പള്ളിക്ക് പോകാനെത്തിയ ഇവർ റോഡ് മുറിച്ച് കടക്കവെ കാർ കാൽപത്തിയിൽ കയറുകയായിരുന്നു. സംഭവം നടക്കുമ്പോൾ മൂന്നു വയസ്സുള്ള കുട്ടിയും കൈയിലുണ്ടായിരുന്നു. സംഭവംകണ്ട് ഓടിയെത്തിയ നാട്ടുകാരും സുമിരാജിൻെറ ഭർത്താവും ചേർന്ന് ഇവരെ എരുമേലി സി.എച്ച്.സിയിലെത്തിച്ചു. സീബ്രലൈനിലൂടെ റോഡ് മുറിച്ചുകടക്കവെയാണ് അപകടമുണ്ടായതെന്ന് സുമിരാജ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story