Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകേരളപ്പിറവി:...

കേരളപ്പിറവി: മതസൗഹാര്‍ദ സംഗമദീപം തെളിച്ചു

text_fields
bookmark_border
ചങ്ങനാശ്ശേരി: കേരളപ്പിറവി ദിനത്തില്‍ കത്തോലിക്ക കോണ്‍ഗ്രസിൻെറ നേതൃത്വത്തില്‍ തൃക്കൊടിത്താനത്ത് 'മതസൗഹാര്‍ദ സംഗമദീപം' തെളിക്കല്‍ സംഘടിപ്പിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ഫൊറോന പ്രസിഡൻറ് സിബി മുക്കാടന്‍ അധ്യക്ഷതവഹിച്ചു. അജിത് കുമാര്‍ (എ.കെ.സി.എച്ച്.എം.എസ്), എ.കെ. ബാദുഷ ബദ്‌രി (ആരമല ജുമാമസ്ജിദ് അസിസ്റ്റൻറ് ഇമാം), ഹരിക്കുട്ടന്‍ കൊച്ചുപുരയില്‍ (എസ്.എന്‍.ഡി.പി), ഫാ. ഫ്രാന്‍സിസ് കാരുവേലി (തൃക്കൊടിത്താനം പള്ളിവികാരി) എന്നിവര്‍ ചേര്‍ന്ന് മതസൗഹാര്‍ദദീപം തെളിച്ചു. ഫാ. സ്റ്റീഫന്‍ മാമ്പറ, ഫാ. ജോര്‍ജ് തൈച്ചേരി, ടി.ടി. ജോര്‍ജ്, പി.ജെ. ആൻറണി, ടോമിച്ചന്‍ പ്ലാംപറമ്പില്‍, ബാബു പഴയചിറ, റോയി കുരിശുംമൂട്ടില്‍, സാജു ചെന്നിക്കര, ടോമിച്ചന്‍ കൈതക്കളം എന്നിവര്‍ സംസാരിച്ചു. കേരളപ്പിറവി ദിനാഘോഷവും സാംസ്കാരിക പദയാത്രയും ഈരാറ്റുപേട്ട: അൽ മനാർ സീനിയർ സെക്കൻഡറി സ്കൂളിൽ കേരളപ്പിറവിയോട് അനുബന്ധിച്ച് സാംസ്കാരിക പദയാത്ര നടത്തി. പദയാത്ര ചേന്നാട് കവലയിൽ ഇസ്ലാമിക് ഗൈഡൻസ് ട്രസ്റ്റ് ചെയർമാനും സ്കൂൾ മാനേജരുമായ മുഹമ്മദ് കെ.കെ. സാദിഖ് ഫ്ലാഗ് ഓഫ് ചെയ്തു. അഹമ്മദ് കുരിക്കൾ നഗറിൽ സ്കൂൾ അധ്യാപകർ അവതരിപ്പിച്ച തെരുവുനാടകവും അരങ്ങേറി. സെക്രട്ടറി സക്കീർ കറുകാഞ്ചേരി, സ്കൂൾ പ്രിൻസിപ്പൽ അയ്യൂബ് മൂവക്കൻ, പി.ടി.എ വൈസ് പ്രസിഡൻറ് റസീം മുതുകാട്ടിൽ, ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ പി.കെ. ഷാഫി, ആനിഷ്ഖാൻ, എം.എസ്. ഇജാസ്, വൈസ് പ്രിൻസിപ്പൽ മിനി അജയ്, സ്കൂൾ അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് ഷബീബ് ഖാൻ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story