Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആദര്‍ശത്തിനുപകരം അവസര...

ആദര്‍ശത്തിനുപകരം അവസര രാഷ്​ട്രീയം -വെള്ളാപ്പള്ളി

text_fields
bookmark_border
ചങ്ങനാശ്ശേരി: ആദർശ രാഷ്ട്രീയമല്ല, അവസര രാഷ്ട്രീയമാണ് ഇന്നുള്ളതെന്നും ജനാധിപത്യ രാഷ്ട്രീയത്തിനേക്കാൾ സംഘടിത രാഷ്ട്രീയത്തിനാണ് ഇന്ന് പ്രാധാന്യമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗം തുരുത്തി 61ാം നമ്പർ ശാഖയിലെ മഹാകവി കുമാരനാശാൻ സ്മാരക പ്രാർഥനാലയം സമർപ്പണത്തിൻെറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാന മൂല്യങ്ങൾ തകർന്നുകൊണ്ടിരിക്കുന്ന സ്ഥിതിയാണ്. എല്ലാവർക്കും തുല്യനീതി ലഭിക്കണമെങ്കിൽ എല്ലാവരിലും സോദരചിന്ത ഉണ്ടാകണം. മതാധിപത്യത്തിനും ജാതീയതക്കും എതിരെ സംഘടിച്ചുനിന്ന് സാമൂഹികനീതിക്കുവേണ്ടി നാം നിലകൊള്ളണം. സാമൂഹികനീതി ഉണ്ടാകണമെങ്കിൽ സാമുദായിക ശക്തി ഉണ്ടാകണം. എങ്കിൽ മാത്രമേ സാമൂഹികനീതി ഉണ്ടാകൂെമന്നും അദ്ദേഹം പറഞ്ഞു. ശാഖ പ്രസിഡൻറ് വി. ബിജു വിജയഭവൻ അധ്യക്ഷത വഹിച്ചു. ശാഖ ഭാരവാഹികളായിരുന്ന മുതിർന്ന പൗരന്മാരെ ആദരിക്കലും മുഖ്യപ്രസംഗവും യൂനിയൻ പ്രസിഡൻറ് ഗിരീഷ് കോനാട്ട് നിർവഹിച്ചു. യൂനിയൻ വൈസ് പ്രസിഡൻറ് പി.എം ചന്ദ്രൻ ആമുഖ പ്രസംഗം നടത്തി. കുറിച്ചി അദ്വൈതാശ്രമം ശ്രീമദ് ധർമചൈതന്യ സ്വാമികൾ പ്രഭാഷണം നടത്തി. സെക്രട്ടറി സുരേഷ് പരമേശ്വരൻ സംഘടന സന്ദേശം നൽകി. വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് വർഗീസ് ആൻറണി, യോഗം ബോർഡ് മെംബർമാരായ എൻ. നടേശൻ, സജീവ് പൂവത്ത്, യൂനിയൻ കൗൺസിലർ അജയകുമാർ പുഴവാത്, കെ.എൻ. ജയപ്രകാശ് കുളത്തുങ്കൽ, പി.കെ. കൃഷ്ണൻ, ചെല്ലപ്പൻ കായലോടി, കെ.എസ്. സോമനാഥ്, പി.എസ്. സുകുമാരൻ, ആർ. മനോജ്, പ്രവീൺ പുതുപ്പറമ്പിൽ, കെ. ഗോപാലകൃഷ്ണൻ നായർ, കെ.ആർ. ശശികുമാർ, പി. രാധാകൃഷ്ണൻ ചെട്ടിശേരി, കെ.പി. ആനന്ദം തകിടിയേൽ, അനിൽ കണ്ണാടി, രാജമ്മ, റെജി സജി തകിടിയേൽ, അതുൽകുമാർ ചെമ്പകശേരി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story