Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതാറാവി​െൻറയും...

താറാവി​െൻറയും കോഴിയുടെയും ഇറച്ചിയും മുട്ടയും കൂടുതൽ ഉൽപാദിപ്പിച്ച്​ സ്വയംപര്യാപ്തത നേടും -മന്ത്രി കെ. രാജു

text_fields
bookmark_border
താറാവിൻെറയും കോഴിയുടെയും ഇറച്ചിയും മുട്ടയും കൂടുതൽ ഉൽപാദിപ്പിച്ച് സ്വയംപര്യാപ്തത നേടും -മന്ത്രി കെ. രാജു തിരുവല്ല: കേരളത്തിൽ താറാവിൻെറയും കോഴിയുടെയും ഇറച്ചിയും മുട്ടയും കൂടുതൽ ഉൽപാദിപ്പിച്ച് സ്വയംപര്യാപ്തത നേടുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിൻെറ മഞ്ഞാടിയിലെ കാമ്പസിൽ ആരംഭിച്ച ഡക്ക് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, ഡക്ക് ഹാച്ചറി എന്നിവയുടെയും സംസ്ഥാനത്ത് ആരംഭിച്ച ഗോ സമൃദ്ധി പ്ലസ് ഇൻഷുറൻസ് പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിൻെറ ആവശ്യം കണക്കിലെടുത്ത് കൂടുതൽ താറാവിനെയും കോഴിെയയും വളർത്തിയെടുക്കാൻ ഇത്തരം ഹാച്ചറികൾക്ക് സാധിക്കും. പ്രളയകാലത്ത് സംസ്ഥാനത്ത് പാൽ ഉൽപാദനം കുറഞ്ഞെങ്കിലും ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ട്. ആർ.സി.ഇ.പി കരാറിൽ കേന്ദ്രം ഒപ്പിട്ടാൽ രാജ്യത്തെ ക്ഷീരകർഷകർ ഉൾപ്പെടെയുള്ളവരെ ദോഷമായി ബാധിക്കുമെന്നും മന്ത്രി പറഞ്ഞു. മാത്യു ടി. തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. മഞ്ഞാടി പക്ഷിരോഗ നിർണയകേന്ദ്രത്തിന് ലഭിച്ച എൻ.എ.ബി.എൽ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് ചിറ്റയം ഗോപകുമാർ എം.എൽ.എ പ്രകാശനം ചെയ്തു. സെമിനാർ സംസ്ഥാന പ്ലാനിങ് ബോർഡ് ചീഫ് ഓഫ് അഗ്രികൾച്ചറൽ ഡിവിഷൻ എസ്.എസ്. നാഗേഷ് ഉദ്ഘാടനം ചെയ്തു. ആർ.ഇ.സി.പി കരാറും ക്ഷീരമേഖല നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിൽ മണ്ണുത്തി െഡയറി സയൻസ് കോളജ് ഡീൻ ഡോ. പി. സുധീർ ബാബു വിഷയാവതരണം നടത്തി. ഡോ. സിസി ഫിലിപ്പ് മോഡറേറ്ററായി. ഗോ സമൃദ്ധി പ്ലസ് പദ്ധതി ഇൻഷുറൻസ് എന്ന വിഷയത്തിൽ മൃഗസംരക്ഷണ വകുപ്പ് ജോയൻറ് ഡയറക്ടർ ഡോ. രാജേശ്വരി, ജില്ല വെറ്ററിനറി കേന്ദ്രം സർജൻ ഡോ. പി. രാജുവും ക്ലാസെടുത്തു. ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ.ജി. ജിയോ മോഡറേറ്ററായി. ഡെപ്യൂട്ടി ഡയറക്ടർ എ.എച്ച് ഡോ. ഉമ്മൻ പി. രാജ്, നിരണം ഡക്ക് ഫാം അസി. ഡയറക്ടർ ഡോ. തോമസ് ജേക്കബ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story