Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2019 11:31 PM GMT Updated On
date_range 22 Oct 2019 11:31 PM GMTയുവതിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം: പൊലീസ് കേസെടുത്തു
text_fieldsbookmark_border
ചിറ്റാർ: യുവതിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം ലഭിച്ചതിനെ തുടർന്ന് പൊലീസ് കേസെടുത്തു. ചൊവ്വാഴ്ചയാണ് സംഭവം. ആങ ്ങമൂഴി സ്വദേശിനിയുടെ ഫോണിലാണ് അശ്ലീല സന്ദേശം ലഭിച്ചത്. യുവതിയുടെ പരാതി പ്രകാരം മൂഴിയാർ പൊലീസ് കേസെടുത്തു. അന്വേഷണത്തിൽ ഒരു വനപാലകൻെറ ഫോണിൽനിന്നാണ് സന്ദേശം അയച്ചതെന്ന് പൊലീസിന് മനസ്സിലായി. മൂഴിയാർ പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്. സീതത്തോട്ടിൽ സി.പി.ഐയിൽ പൊട്ടിത്തെറി; ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ പുറത്താക്കി ചിറ്റാർ: െതരഞ്ഞെടുപ്പിൻെറ പിറ്റേദിവസം സി.പി.ഐ നേതാവിനെ പാർട്ടി പുറത്താക്കി. സി.പി.ഐ നേതാവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ജേക്കബ് വളയംപള്ളിയെയാണ് സി.പി.ഐ സീതത്തോട് ലോക്കൽ കമ്മിറ്റി ചൊവ്വാഴ്ച പുറത്താക്കിയത്. സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയതിനാണ് പുറത്താക്കിയതെന്ന് സി.പി.ഐ ലോക്കൽ സെക്രട്ടറി പി.ജെ. തോമസ് പറയുന്നു. എന്നാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗമായ എന്നെ ഒരു വികസന പ്രവർത്തനവും നടത്താൻ സി.പി.ഐ നേതൃത്വം അനുവദിക്കുന്നില്ല. ഇേത ചൊല്ലിയുള്ള അഭിപ്രായ ഭിന്നതാണ് പുറത്താക്കാൻ കാരണമെന്ന് ജേക്കബ് വളയംപള്ളി പറഞ്ഞു. റാന്നി ബ്ലോക്ക് പഞ്ചായത്തിൽ ആങ്ങമൂഴി ബ്ലോക്ക് ഡിവിഷനെയാണ് പ്രതിനിധാനം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story