Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമരം കടപുഴകി; വൈദ്യുതി...

മരം കടപുഴകി; വൈദ്യുതി കമ്പി പൊട്ടിവീണ് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം

text_fields
bookmark_border
KTD63-JOY 70 വൈക്കം: മരം കടപുഴകിയതിനെ തുടർന്ന് വൈദ്യുതി കമ്പി പൊട്ടി വീണ് ഷോക്കേറ്റ് സ്‌കൂട്ടർ യാത്രികൻ മരിച്ചു. തലയാ ഴം കൊതവറ വടക്കേയിൽ (കളമാന്തറ) തോമസ് ജോസഫാണ് (ജോയി -70) മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 1.30ന് കൊതവറ പള്ളിക്ക് സമീപം കൊതവറ മഠം റോഡിൽ കോൺവൻെറിനു സമീപമായിരുന്നു അപകടം. സ്‌കൂട്ടറിൽ വരുന്നതിനിടെ വീടിനു സമീപം നിന്ന ആഞ്ഞിലിമരം വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു. വൈദ്യുതി ലൈൻ പൊട്ടി ജോസഫിൻെറ ശരീരത്തിലേക്ക് വീഴുകയായിരുെന്നന്ന് സമീപവാസികൾ പറഞ്ഞു. വൈദ്യുതാഘാതമേറ്റ് ജോസഫ് റോഡിലെ വെള്ളക്കെട്ടിലേക്ക് വീണു. നാട്ടുകാർ ഫ്യൂസ് ഊരിയതിനുശേഷം പ്രാഥമിക ശുശ്രൂഷ നൽകി വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: അന്നക്കുട്ടി. മക്കൾ. നോമി, വിനു, ജോർജ്. മരുമക്കൾ: സോണി, അനു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story