Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2019 11:30 PM GMT Updated On
date_range 18 Oct 2019 11:30 PM GMTകുടുംബ്രശ്രീക്കെതിരെ യു.ഡി.എഫ്-ബി.ജെ.പി രാഷ്ട്രീയനാടകം -എൽ.ഡി.എഫ്
text_fieldsbookmark_border
പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ് നടത്തിപ്പിൽ ക്രമക്കേടാണെന്ന് ആരോപിച്ച് യു.ഡി.എഫും ബി.ജെ.പിയു ം നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്ന് എൽ.ഡി.എഫ് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. യു.ഡി.എഫ് -ബി.ജെ.പി കൂട്ടുകെട്ടിന് അടിത്തറ പാകാൻ ഇക്കൂട്ടർ അഴിമതിയുടെ പേരിൽ പുകമറ സൃഷ്ടിക്കുകയാണ്. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു. എൽ.ഡി.എഫ് നേതാക്കളായ വി.ജി. ലാൽ, ഐ.എസ്. രാമചന്ദ്രൻ, കെ. ബാലചന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ പി. മോഹൻ റാം, പി. പ്രജിത്, മോഹൻ കുമാർ പൂഴിക്കുന്നേൽ, ജയശ്രീ, ബിന്ദു സന്തോഷ് എന്നിവർ പങ്കെടുത്തു. റോഡുകളുടെ പട്ടിക മുണ്ടക്കയം: ഗ്രാമപഞ്ചായത്തില്‍ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം വിജ്ഞാപനം ചെയ്യേണ്ട റോഡുകള്‍, നടപ്പാതകള്‍ എന്നിവയുടെ പട്ടിക പഞ്ചായത്ത് നോട്ടീസില്‍ പ്രസിദ്ധീകരിച്ചതായി സെക്രട്ടറി അറിയിച്ചു. ശിവപുരാണയജ്ഞം കാഞ്ഞിരപ്പള്ളി: ചോറ്റി മഹാദേവ ക്ഷേത്രത്തിൽ ഒക്ടോബർ 30 മുതൽ നവംബർ പത്തുവരെ ശിവപുരാണയജ്ഞം നടത്തും. 30ന് മൂന്നിന് ക്ഷേത്രം തന്ത്രി താഴ്മൺമഠം കണ്ഠരര് മോഹനര് ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story