Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഖത്തറിൽ...

ഖത്തറിൽ മൂന്നുകോടിയുടെ തട്ടിപ്പ്: യുവാവിനെതിരെ കേസ്​

text_fields
bookmark_border
ചങ്ങനാശ്ശേരി: ഖത്തറിൽ മൂന്നുകോടി രൂപ വെട്ടിപ്പ് നടത്തിയ ചങ്ങനാശ്ശേരി സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. ഖത്തറിൽ ജലസേചന സാമഗ്രികൾ വിൽപന നടത്തുന്ന ഫീൽഡ് ഇൻഡസ്ട്രിയൽ സപ്ലൈസിലെ ജീവനക്കാരനായിരുന്ന വാഴപ്പള്ളി സ്വദേശി ശ്യാം നടരാജനെതിരെയാണ് (40) പൊലീസ് അന്വേഷണം ആരംഭിച്ചത്. കമ്പനിയുടെ എറണാകുളം കടവന്ത്രയിലുള്ള ഉടമ ഫ്രാൻസിസ് ജോർജ് െഫ്രഡറിക് നൽകിയ പരാതിയിലാണ് ചങ്ങനാശ്ശേരി സി.ഐ പി.വി. മനോജ്കുമാറിൻെറ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചത്. 2013ൽ ഖത്തറിലെ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ച ശ്യാം 2017 മുതൽ 2019 വരെ കസ്റ്റംസ് നികുതി അടക്കാൻ കമ്പനി നൽകിയ തുക വ്യാജരേഖ ചമച്ച് തട്ടിയെടുക്കുകയായിരുന്നു. സർക്കാറിൽ അടക്കേണ്ട അഞ്ച് ശതമാനം കസ്റ്റംസ് തീരുവ ശ്യാം വാങ്ങിയെടുക്കുകയും വ്യാജരേഖ ചമച്ച് കുറച്ച് തുക മാത്രം നികുതിയായി അടക്കുകയും ബാക്കി തട്ടിയെടുക്കുകയും ചെയ്തതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മൂന്നുകോടി രൂപയോളം തട്ടിയെടുത്തെന്നാണ് കമ്പനി ഉടമകൾ പറയുന്നത്. ഇവർ ചങ്ങനാശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയിൽ നൽകിയ പരാതിയിൽ കോടതി ഉത്തരവിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കമ്പനി ഉടമകൾ നേരിട്ട് നടത്തിയ അന്വേഷണത്തിൽ ചങ്ങനാശ്ശേരിയിലെ വിവിധ ബാങ്കുകളിലായി ശ്യാമിൻെറ പേരിൽ 2.60 കോടി രൂപയുള്ളതായി കണ്ടെത്തിയെന്നും ഖത്തറിലെ കമ്പനി ഉടമകൾ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഖത്തറിലെ കമ്പനിയിൽ 2019 ജനുവരി 30ന് 20 ലക്ഷത്തോളം രൂപയുടെ മോഷണം നടന്നിരുന്നു. ഇതുസംബന്ധിച്ചും കമ്പനി ഉടമകൾ ഖത്തറിലെ അൽഷാദ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ജൂലൈ ഒമ്പതിന് ശ്യാം കമ്പനി വിട്ട് നാട്ടിലേക്ക് മടങ്ങിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story