Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right'ദേ അനസ് സാറി​െൻറ കട'

'ദേ അനസ് സാറി​െൻറ കട'

text_fields
bookmark_border
'ദേ അനസ് സാറിൻെറ കട' മുണ്ടക്കയം: സ്‌കൂള്‍ മുറ്റത്തെ കുരുന്നുകളുടെ പെട്ടിക്കട കൗതുകമാകുന്നു. മുണ്ടക്കയം സി.എം.എസ ് എൽ.പി സ്‌കൂളിലെ കലോത്സവത്തോടനുബന്ധിച്ചാണ് എല്‍.പി വിദ്യാര്‍ഥികള്‍ സ്‌കൂള്‍ മുറ്റത്ത് താൽക്കാലിക പെട്ടിക്കട തുറന്നത്. കട മാത്രമല്ല പേരും വ്യത്യസ്തമാണ്. അധ്യാപകൻെറ പേരും നല്‍കി 'ദേ അനസ് സാറിൻെറ കട' എന്നായിരുന്നു പേര്. പെന്‍സിലും പേനയും ബുക്കും മിഠായികളും വരെ കുരുന്നുകളുടെ സ്റ്റാളില്‍ ഒരുക്കിയിരുന്നു. രാവിലെ മുതല്‍ കുരുന്നുകളുടെ വന്‍ തിരക്കാണ് സാധനങ്ങള്‍ വാങ്ങാനും കുശലന്വേഷണത്തിനും കടയിലുണ്ടായത്. ലാഭം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് തീരുമാനം. കടകള്‍ക്ക് മുന്നില്‍ വിദ്യാര്‍ഥിക്കുള്ള ഗുണപാഠങ്ങള്‍ എഴുതിവെച്ചിട്ടുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story