Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുടുംബവഴക്ക്:...

കുടുംബവഴക്ക്: മർദനമേറ്റുവീണ ഭാര്യ മരിച്ചു; ഭര്‍ത്താവ് അറസ്​റ്റില്‍

text_fields
bookmark_border
ഏറ്റുമാനൂര്‍: കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിൻെറ മര്‍ദനമേറ്റ് തലയടിച്ചുവീണ ഭാര്യ മരിച്ചു. ഏറ്റുമാനൂര്‍ സ്വകാര്യ ബസ്സ്റ്റാൻഡിനു സമീപം ചിറക്കുളത്തിൻെറ കരയില്‍ ശാന്തിഭവനില്‍ വിനീതിൻെറ ഭാര്യ ആഷയാണ് (22) മരിച്ചത്. തിങ്കളാഴ്ച രാത്രി മദ്യപിച്ചെത്തിയ വിനീതും ആഷയും തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മര്‍ദനമേറ്റ് ഓടുപാകിയ തറയില്‍ തലയടിച്ച് ബോധരഹിതയായി വീണ ആഷയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. തെങ്ങുകയറ്റ തൊഴിലാളിയായ ഭർത്താവ് വിനീതിനെ (30) ചൊവ്വാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തു. ഇ‍യാളെ കോടതി റിമാന്‍ഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story