ആറന്മുള ​ജലോത്സവം ഒരുക്കിയത്​ കുറ്റമറ്റ ക്രമീകരണം; നേരിട്ട്​ മേൽനോട്ടം വഹിച്ച് കലക്​റ്ററും എസ്​.പിയു​ം

05:00 AM
16/09/2019
പത്തനംതിട്ട: ആറന്മുള ജലോത്സവത്തിന് ഒരുക്കിയത് കുറ്റമറ്റ ക്രമീകരണം. എല്ലാത്തിനും നേരിട്ട് മേൽനോട്ടം വഹിച്ച് കലക്ടർ പി.ബി. നൂഹും ജില്ല പൊലീസ് ചീഫ് ജി. ജയദേവും ജലോത്സവം തീരുംവരെ സ്ഥലത്തുതന്നെ ക്യാമ്പ് ചെയ്തു. പമ്പയിൽ ജലനിരപ്പ് ക്രമാതീതമായി താഴ്ന്ന സാഹചര്യത്തിൽ ജില്ലയിലെ ഡാമുകൾ നിയന്ത്രിതമായി തുറന്നുവിട്ടതോടെയാണ് ജലോത്സവം സുഗമമായി നടക്കാൻ സാഹചര്യമൊരുങ്ങിയത്. സാഹചര്യങ്ങൾ വിലയിരുത്തി യഥാസമയം ഇതിനുള്ള നടപടി കലക്ടറുടെ നേതൃത്വത്തിൽ സ്വീകരിച്ചത് സംഘാടകർക്കും ആശ്വാസമായി. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ പൊലീസ് ജാഗ്രത പുലർത്തി. ജലോത്സവത്തിൽനിന്ന് മത്സരം ഒഴിവായതിനാൽ തർക്കങ്ങൾ ഇത്തവണ കുറവായിരുന്നു. ചെറിയ പ്രശ്നങ്ങൾ ഉണ്ടായ സ്ഥലങ്ങളിൽ പൊലീസ് സമേയാചിതമായി ഇടപെടുകയും ചെയ്തു. പൊലീസിൻെറ ഫലപ്രദമായ ഇടപെടൽ മൂലം കാര്യമായ ഗതാഗത പ്രശ്നങ്ങളും ഉണ്ടായില്ല. െവള്ളത്തിൽ അപകടങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ ഫയർഫോഴ്സിൻെറ വലിയ സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. പരപ്പുഴ കടവിെല സ്റ്റാർട്ടിങ് പോയൻറിന് സമീപം കോഴഞ്ചേരി പള്ളിയോടം മറിഞ്ഞെങ്കിലും മറ്റ് അത്യാഹിതങ്ങളൊന്നും ഉണ്ടായില്ല. എല്ലാ സംവിധാനങ്ങളുമായി ആരോഗ്യ വകുപ്പിൻെറ ടീമും സേവന സന്നദ്ധമായി രംഗത്തുണ്ടായിരുന്നു. രക്തസമ്മർദം ഉയർന്നതിെന തുടർന്ന് കാട്ടൂർ പള്ളിയോടത്തിെല ഒരു തുഴച്ചിൽകാരനെ പെെട്ടന്ന് കരക്കെത്തിച്ച് അടിയന്തര വൈദ്യസഹായം നൽകി.
Loading...