അഭയഭവന്‍ അന്തേവാസികള്‍ക്ക് ആശ്വാസവുമായി ജില്ല ഭരണകൂടം

05:02 AM
14/08/2019
കോട്ടയം: പ്രളയത്തില്‍ ഒറ്റപ്പെട്ട ആര്‍പ്പൂക്കര ഈസ്റ്റ് ഗ്രേറ്റ് ജൂബിലി മെമ്മോറിയല്‍ അഭയഭവനിലെ അന്തേവാസികള്‍ക്ക് ജില്ല ഭരണകൂടം സഹായമെത്തിച്ചു. 70 വയസ്സിന് മുകളിലുള്ള 20 സ്ത്രീകളാണ് അന്തേവാസികള്‍. ഇതിൽ കിടപ്പുരോഗികളും ഉള്‍പ്പെടുന്നു. സ്ഥാപനത്തിൻെറ ഒന്നാം നിലയില്‍ മുട്ടറ്റം വെള്ളംകയറിയ നിലയിലാണ്. അന്തേവാസികളെ ക്യാമ്പിലേക്ക് മാറ്റാന്‍ കഴിയാത്തതിനാല്‍ മുകളിലത്തെ നിലയിലേക്ക് മാറ്റിപാര്‍പ്പിച്ചു. ആര്‍പ്പൂക്കര വില്ലേജ് ഓഫിസറുടെ നേതൃത്വത്തില്‍ മൂന്നുനേരവും ഭക്ഷണവും കുടിവെള്ളവും എത്തിക്കുന്നുണ്ട്. ഒരു നഴ്‌സ് അടക്കം അഞ്ച് ജീവനക്കാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘം പരിചരണത്തിനുണ്ട്. 350 ലിറ്റർ പാൽ സൗജന്യമായി നൽകി മിൽമ കോട്ടയം: ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പിലേക്ക് മില്‍മയുടെ നേതൃത്വത്തില്‍ 350 ലിറ്റര്‍ പാല്‍ സൗജന്യമായി വിതരണം ചെയ്തു. വടവാതൂര്‍ മില്‍മ യൂനിറ്റില്‍നിന്ന് കോട്ടയം നഗരമേഖലയിലെ 11 ക്യാമ്പുകളിലേക്കാണ് പാല്‍ നല്‍കിയത്. വരുംദിവസങ്ങളിലും പ്രളയബാധിതര്‍ക്ക് പാല്‍ ലഭ്യമാക്കുമെന്ന് മില്‍മ അധികൃതർ അറിയിച്ചു. കര്‍ഷക ദിനാചരണം മാറ്റി ഏറ്റുമാനൂർ: പ്രളയക്കെടുതികളെ തുടര്‍ന്ന് ആഗസ്റ്റ് 17ന് ഏറ്റുമാനൂര്‍ വ്യാപാരഭവന്‍ ഹാളില്‍ നടത്താനിരുന്ന 'വിളവ് 2019' കര്‍ഷക ദിനാചരണം മാറ്റിയതായി നഗരസഭ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട്, കൃഷി ഓഫിസര്‍ വി.ജെ. കവിത എന്നിവര്‍ അറിയിച്ചു.
Loading...