Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിദേശ​ ജോലി വാഗ്​ദാനം ...

വിദേശ​ ജോലി വാഗ്​ദാനം ചെയ്​ത്​ ലക്ഷങ്ങൾ തട്ടിയെന്ന്​ പരാതി

text_fields
bookmark_border
കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. എറണാകുളം രവിപുരത്ത് പ്രവര്‍ത്തിക ്കുന്ന റെഫോര്‍ഡ് എന്ന സ്ഥാപനത്തിൻെറ പേരില്‍ മൂന്നുലക്ഷത്തോളം രൂപ തട്ടിയെടുത്തതായി കണ്ണൂര്‍ സ്വദേശി വിവേക് വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. കോട്ടയം ജില്ലയില്‍ കറുകച്ചാല്‍ അഞ്ചാനീ ഇടയരിക്കപ്പുഴ മ്ലാവീണാപാറക്കല്‍ രാജേഷ് എന്ന മനോജ്, ഭാര്യ ജിജി, പുളിച്ചിമാക്കല്‍ വീട്ടില്‍ സജീവ്, ഭാര്യ സുനില എന്നിവര്‍ ചേർന്നാണ് ഏജൻസി നടത്തിയിരുന്നത്. കാനഡ വിസക്കുള്ള പണവും രേഖകളും ഏജന്‍സിക്ക് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പലയിടത്തും പലപേരുകളില്‍ ഈ സംഘം ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി വിവരം ലഭിച്ചതോടെയാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലാവുന്നത്. തട്ടിപ്പിനിരകളായ ശ്രീജിത്, സൂര്യകിരണന്‍ എന്നിവരും വാര്‍ത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story