ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്​ 24ന്​

05:01 AM
11/07/2019
കോട്ടയം: ജില്ല പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പ് ഈമാസം 24ന് നടക്കും. യു.ഡി.എഫ് സ്ഥാനാർഥിയായി കാഞ്ഞിരപ്പള്ളി ഡിവിഷനിൽനിന്നുള്ള കേരള കോൺഗ്രസ് അംഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ മത്സരിക്കും. മുണ്ടക്കയം ഡിവിഷനിൽനിന്നുള്ള സി.പി.എമ്മിലെ കെ. രാജേഷ് എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചേക്കും. യു.ഡി.എഫിലെ മുൻധാരണയനുസരിച്ച് കോൺഗ്രസിലെ സണ്ണി പാമ്പാടി രാജിെവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. 22 അംഗ ജില്ല പ‍ഞ്ചായത്തില്‍ യു.ഡി.എഫിന് 14ലും എൽ.ഡി.എഫിന് ഏഴും ജനപക്ഷത്തിന് ഒന്നും അംഗങ്ങളാണുള്ളത്. യു.ഡി.എഫിൽ കോണ്‍ഗ്രസിന് എട്ടും കേരള കോണ്‍ഗ്രസിന് ആറും അംഗങ്ങളാണുള്ളത്. യു.ഡി.എഫിന് ഭൂരിപക്ഷമുള്ളതിനാൽ സെബാസ്റ്റ്യൻ കുളത്തിങ്കൽ തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. നേരേത്ത സ്ഥാനം ഒഴിഞ്ഞുനൽകാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നെങ്കിലും കേരള കോൺഗ്രസിലെ പിളർപ്പ് ആശങ്കകൾ സൃഷ്ടിച്ചു. പി.ജെ. ജോസഫ് പ്രസിഡൻറ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ തനിക്കാണ് അവകാശമെന്ന് കാട്ടി രംഗത്ത് എത്തിയത് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഉമ്മൻ ചാണ്ടി ഇടെപട്ട് ജോസഫിനെ അനുനയിപ്പിക്കുകയായിരുന്നു. നിലവിലെ ആറ് അംഗങ്ങളും ജോസ് കെ. മാണിക്കൊപ്പമാണെന്നത് ചൂണ്ടിക്കാട്ടിയാണ് ജോസഫിനെ തണുപ്പിച്ചത്. നേരത്തേ, പ്രസിഡൻറ് സ്ഥാനാർഥിയെെച്ചാല്ലി കേരള കോൺഗ്രസിൽ ഭിന്നത ഉടലെടുത്തിരുന്നു. സെബാസ്റ്റ്യൻ കുളത്തുങ്കലിെനാപ്പം സഖറിയാസ് കുതിരവേലിയും പ്രസിഡൻറ് സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കുകയായിരുന്നു. തുടർന്ന് ജോസ് കെ. മാണി ഇടപെട്ട് സഖറിയാസ് കുതിരവേലിയെ അനുനയിപ്പിക്കുകയും സെബാസ്റ്റ്യൻ കുളത്തുങ്കലിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയുമായിരുന്നു. ഇതിനു പിന്നാലെ കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ് സണ്ണി തെക്കേടം, ഇക്കാര്യം കാട്ടി ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്പിന് കത്ത് നൽകി. നേരേത്ത ജോസഫിനൊപ്പമായിരുന്ന കുളത്തിങ്കൽ, പുതിയ പിളർപ്പിൽ േജാസ് കെ. മാണിക്കൊപ്പം നിലയുറപ്പിക്കുകയായിരുന്നു. മുൻധാരണയനുസരിച്ച് പ്രസിഡൻറ് സ്ഥാനം രണ്ടരവർഷം വീതം കോൺഗ്രസിനും കേരള കോൺഗ്രസിനുമാണ്.
Loading...
COMMENTS