Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇടുക്കി ലൈവ്​

ഇടുക്കി ലൈവ്​

text_fields
bookmark_border
ശുദ്ധജല പദ്ധതികൾ അടച്ചുപൂട്ടലിലേക്ക് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം താഴ്ന്നു തുടങ്ങിയതോടെ ജലവിതരണ ത്തിന് ചെറുതോണി അണക്കെട്ടിനെ മാത്രം ആശ്രയിക്കുന്ന ഇടുക്കി-കഞ്ഞിക്കുഴി വില്ലേജ് ശുദ്ധജല പദ്ധതി ഏതുസമയവും അടച്ചുപൂട്ടുന്ന സ്ഥിതിയിലാണ്. ചെറുതോണി അണക്കെട്ടിൻെറ എട്ടാം നമ്പർ ബ്ലോക്കിൽ 2290 അടി ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പിൽനിന്നാണ് പദ്ധതിക്കായി വെള്ളം ശേഖരിക്കുന്നത്. മഴയും നീരൊഴുക്കും വർധിച്ചില്ലെങ്കിൽ ഇത് താൽക്കാലികമായെങ്കിലും അടച്ചുപൂട്ടേണ്ടി വരും. ജലവിതരണത്തിന് മറ്റ് പദ്ധതികൾ ഇല്ലാത്തതിനാൽ ജില്ല ആസ്ഥാന മേഖല രൂക്ഷമായ ശുദ്ധജല ക്ഷാമത്തിലേക്കാണ് നീങ്ങുന്നത്. പദ്ധതി നിശ്ചലമായാൽ പൈനാവിലെയും വാഴത്തോപ്പിലെയും സർക്കാർ ജീവനക്കാർ അടക്കമുള്ള ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലാകും. മാട്ടുപ്പെട്ടി ജലാശയം വറ്റിവരണ്ടത് മൂന്നാർ മേഖലയിൽ ജല അതോറിറ്റിയുടെ ശുദ്ധജല വിതരണത്തിൽ വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. മാട്ടുപ്പെട്ടിയിൽനിന്ന് വെള്ളം ഒഴുകിയെത്തുന്ന കുട്ടിയാർ പുഴയിൽനിന്നാണ് ജല അതോറിറ്റി പമ്പിങ് നടത്തുന്നത്. പുഴയിൽ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതുമൂലം ഒരാഴ്ച പമ്പിങ് തടസ്സപ്പെട്ടിരുന്നു. കഴിഞ്ഞ പ്രളയത്തിൽ ഇവരുടെ കിണറ്റിൽ ചളിയും കല്ലും അടിഞ്ഞതും പമ്പിങ്ങിനെ ബാധിച്ചു. മഴ താമസിച്ചാൽ വീണ്ടും ജലവിതരണം തടസ്സപ്പെട്ടേക്കും. മലങ്കര അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നത് അറക്കുളം, കുടയത്തൂർ, വെള്ളിയാമറ്റം, മുട്ടം പഞ്ചായത്തുകളിലെ ശുദ്ധജല പമ്പിങ് മുടങ്ങാൻ കാരണമായിട്ടുണ്ട് . പച്ചക്കറി കൃഷിയും പ്രതിസന്ധിയിൽ ശീതകാല പച്ചക്കറി കേന്ദ്രമായ കാന്തല്ലൂരിൽ ഓണവിപണി പ്രതീക്ഷിച്ച് കൃഷിയിറക്കിയ വിളകൾ കാര്യമായ മഴ ലഭിക്കാത്തതോടെ പ്രതിസന്ധിയിലായി. പുത്തൂർ, പെരുമല, കാന്തല്ലൂർ, ആടിവയൽ, കീഴാന്തൂർ, കുളച്ചിവയൽ തുടങ്ങിയ ഗ്രാമങ്ങളിലായി 700 ഹെക്ടറിലധികം പ്രദേശത്ത് കൃഷി ചെയ്തിരിക്കുന്ന വിളകളാണ് കരിഞ്ഞുണങ്ങിയും വരൾച്ച മുരടിച്ചും നശിച്ചുകൊണ്ടിരിക്കുന്നത്. ഉരുളക്കിഴങ്ങ്, ബീൻസ്, കാരറ്റ്, കാബേജ്, വെളുത്തുള്ളി പോലുള്ള വിളകളെയാണ് മഴയില്ലാത്തത് സാരമായി ബാധിക്കുന്നത്. ഉരുളക്കിഴങ്ങ്, വെളുത്തുള്ളി വിത്തുകൾക്ക് മുമ്പത്തെക്കാൾ വില ഇരട്ടിയിൽ അധികമായിരുന്നു. കർഷകർ ഹോസിലൂടെയും മറ്റും വെള്ളം എത്തിച്ച് നനക്കുന്നുണ്ടെങ്കിലും മുമ്പ് അനുഭവപ്പെട്ട ശക്തമായ വേനൽ മൂലം മണ്ണിൻെറ കാഠിന്യം വർധിക്കുകയും വെള്ളം വലിഞ്ഞ് പോകുകയുമാണ്. റിപ്പോർട്ട്: അഫ്സൽ ഇബ്രാഹിം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story