Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെവിൻ വധം: രണ്ടാംഘട്ട...

കെവിൻ വധം: രണ്ടാംഘട്ട വിചാരണ മൂന്നു മുതൽ

text_fields
bookmark_border
കോട്ടയം: കെവിൻ കേസിൽ രണ്ടാംഘട്ട വിചാരണ ജൂലൈ മൂന്നിന് തുടങ്ങും. ഇനി പ്രതികളുടെ വിചാരണയാണ്. ഇത് പൂർത്തിയായാൽ പ്രതിഭാഗം സാക്ഷികളുടെ വിസ്താരം നടക്കും. ഇവർ സമർപ്പിക്കുന്ന രേഖകളും പരിശോധിക്കും. ഇതിനുശേഷം വാദം നടക്കും. രാവിലെ മുതൽ വൈകുന്നേരം വരെയാകും വാദം. പ്രോസിക്യൂഷൻ സാക്ഷികളുെട വിസ്താരം കഴിഞ്ഞദിവസം പൂർത്തിയായി. പ്രോസിക്യൂഷൻ ഹാജരാക്കിയ 186 സാക്ഷികളിൽ കെവിനൊപ്പം തട്ടിക്കൊണ്ടുപോയ അനീഷ് ഉൾപ്പെടെ 113 പേരെ വിസ്തരിച്ചു. ആറു സാക്ഷികൾ കൂറുമാറി. കെവിേൻറത് ദുരഭിമാനക്കൊലയാണെന്ന് വിചാരണയിൽ നീനു മൊഴി നൽകി. 238 പ്രമാണങ്ങളും മൊബൈൽ ഫോൺ, സി.സി ടി.വി ദൃശ്യങ്ങൾ, ആക്രമിക്കാൻ ഉപയോഗിച്ച വാൾ എന്നിവ ഉൾപ്പെടെ 56 തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story