Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതെരുവുനായ്​​ക്കുവേണ്ടി...

തെരുവുനായ്​​ക്കുവേണ്ടി ​പോസ്​റ്റർ പതിച്ച്​ ഒാ​േട്ടാ ഡ്രൈവർമാർ

text_fields
bookmark_border
ചെങ്ങന്നൂർ: തെരുവുനായിനെ സ്നേഹിച്ച ഒരുപറ്റം മൃഗസ്‌നേഹികളായ ഡ്രൈവർമാർ അഭ്യർഥനയുമായി അലയുന്നു. മാന്നാർ സ്റ്റ ോർമുക്ക് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരാണ് തങ്ങളുടെ ലിസിയെന്ന നായിെന കണ്ടുകിട്ടുന്നവർ അറിയിക്കണമെന്ന അഭ്യർഥനയുമായി പോസ്റ്ററുകൾ പതിച്ചത്. ഇവർ പരിചരിച്ചുവന്ന ഇൗ നായിനെ വന്ധ്യംകരണം നടത്താൻ മാവേലിക്കര ബ്ലോക്കിൻെറ നേതൃത്വത്തിൽ മേയ്‌ 23ന് പിടിച്ചുകൊണ്ടുപോവുകയായിരുന്നു. എന്നാൽ, ഇതുവരെ തിരികെ കൊണ്ടുവിട്ടിട്ടില്ല. ബ്ലോക്കിലും പഞ്ചായത്തിലും മാന്നാർ പൊലീസിലും ഡ്രൈവർമാർ പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടായിട്ടില്ല. പിടിച്ചുകൊണ്ടുപോയപ്പോൾ വണ്ടിയിൽ കയറ്റിയ ചിത്രം പോസ്റ്ററിൽ കാണാം. നായിനെക്കുറിച്ച വിവരങ്ങൾ അറിയാവുന്നവർ ബന്ധപ്പെടണമെന്ന് സമൂഹ മാധ്യമങ്ങളിൽ ഇവർ പ്രചാരണം നടത്തുന്നുണ്ട്. (ചിത്രം എ.കെ.എൽ 53 - ഓട്ടോ ഡ്രൈവർമാർ പതിച്ച പോസ്റ്റർ ) +APL Page കൊടിക്കുന്നിൽ സുരേഷിൻെറ പര്യടനം ആലപ്പുഴ: മാവേലിക്കര ലോക്സഭ മണ്ഡലത്തില്‍നിന്ന് വിജയിച്ച കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ മണ്ഡലം പര്യടനത്തിന് ബുധനാഴ്ച തുടക്കമാകും. തഴക്കര പഞ്ചായത്തിലെ ശാസ്താംനട ക്ഷേത്ര ജങ്ഷനില്‍ രാവിലെ ഒമ്പതിന് പര്യടനം തുടങ്ങും. നൂറോളം കേന്ദ്രങ്ങളിൽ സ്വീകരണം ഉണ്ട്. വൈകീട്ട് ഏഴിന് തഴക്കര താന്നിക്കുന്നില്‍ മലയില്‍ സമാപിക്കും. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു ചെങ്ങന്നൂർ: ശക്തമായ കാറ്റിൽ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു. എം.സി റോഡിൽ ചെങ്ങന്നൂർ എൻജിനീയറിങ് കോളജ് ജങ്ഷനിലെ പോസ്റ്റാണ് ചൊവ്വാഴ്ച ഉച്ചക്ക് റോഡിലേക്ക് ഒടിഞ്ഞുവീണത്. പോസ്റ്റ് നേരേത്ത വാഹനമിടിച്ച് ദുർബലാവസ്ഥയിലായിരുന്നു. ചെങ്ങന്നൂർ അഗ്നിരക്ഷസേന എത്തി നീക്കംചെയ്തു. അധ്യാപക ഒഴിവ് തൃക്കുന്നപ്പുഴ: കിഴക്കേക്കര വടക്ക് ഗവ. എൽ.പി സ്കൂളിൽ എൽ.പി.എസ്.എ തസ്തികയിലെ ഒരുതാൽക്കാലിക ഒഴിവിലേക്ക് ബുധനാഴ്ച രാവിലെ 10.30ന് അഭിമുഖം നടക്കും. ടി.ടി.സി, കെ.ടി.ഇ.ടി യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. റാങ്ക് ലിസ്റ്റിലുള്ളവർക്ക് മുൻഗണന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story