Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2019 11:29 PM GMT Updated On
date_range 4 Jun 2019 11:29 PM GMTപൊയ്കയിൽ ആചാര്യഗുരു ജന്മദിനാഘോഷം 10ന്
text_fieldsbookmark_border
തിരുവല്ല: പൊയ്കയിൽ ആചാര്യഗുരുവിൻെറ 93ാം ജന്മദിനം പ്രത്യക്ഷരക്ഷ ദൈവസഭ (പി.ആർ.ഡി.എസ്) തിങ്കളാഴ്ച ആഘോഷിക്കും. പ് രത്യേക പ്രാർഥന, സംഗീതാരാധന, ആത്മീയ യോഗം, ജന്മദിന സമ്മേളനം എന്നിവ നടത്തും. സഭ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാരഗുരു മണ്ഡപത്തിലെ പ്രത്യേക പ്രാർഥനക്കുശേഷം രാവിലെ എട്ടിന് സഭ പ്രസിഡൻറ് വൈ. സദാശിവൻ കൊടിയേറ്റുന്നതോടെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ശാഖകളിൽ ജന്മദിനാഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. രാവിലെ ഒമ്പതിന് പി.ആർ.ഡി.എസ് ആചാര്യകലാക്ഷേത്രം സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന സംഗീതാരാധന സഭ പ്രസിഡൻറ് വൈ. സദാശിവൻ ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് ഇരവിപേരൂരിൽ ജന്മദിനസമ്മേളനം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story