You are here
റെയിൽ പാളത്തിൽ മെറ്റൽ നിരത്തിയ സംഭവത്തിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
കോട്ടയം: . പുതുക്കോട്ട സ്വദേശി നാഗരാജുവിനെയാണ് (22) കോട്ടയം ആർ.പി.എഫ് പിടികൂടിയത്. തിങ്കളാഴ്ച രാത്രി 8.30ഓടെ സംക്രാന്തി കൊച്ചടിച്ചിറ റെയില്‍വേ ഗേറ്റിനു സമീപത്തായിരുന്നു സംഭവം. പാളത്തിൽ ചെരിപ്പുെവച്ചശേഷം ഇതിനു മുകളിൽ ട്രാക്കിൽനിന്നെടുത്ത മെറ്റൽ നിരത്തുകയായിരുന്നു. രണ്ടു പാളത്തിലുമായി സമാനരീതിയിൽ ഏട്ടോളം കല്ലുകളാണ് ഇയാൾവെച്ചത്.
ഇതിനുതൊട്ടുപിന്നാലെ കൊച്ചുവേളി-യശ്വന്ത്പുര്‍ ഗരീബ് രഥ് എക്‌സ്പ്രസ് ഇതിനു മുകളിലൂടെ കടന്നുപോയി. ഈഭാഗത്ത് ട്രെയിൻ കടന്നുപോകുന്നതിനിടെ വലിയ ശബ്ദവും കുലുക്കവും അനുഭവപ്പെട്ടു. ഇക്കാര്യം ലോക്കോ ലൈറ്റ് ഏറ്റുമാനൂർ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തു. തുടർന്ന് ഇവർ പാളത്തിൽ പരിശോധന നടത്തിയപ്പോൾ കല്ല് നിരത്തിയതായി വ്യക്തമായി. കോട്ടയം ആർ.പി.എഫിനെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അടിച്ചിറയിലെ ഹോളോബ്രിക്‌സ് നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്യുന്ന നാഗരാജു രാത്രിയിൽ മദ്യലഹരിയിൽ ഇവിടെ നിന്നിരുന്നതായി വിവരം ലഭിച്ചു. സംഭവത്തിനു പിന്നാലെ ഇയാൾ തമിഴ്നാട്ടിലേക്ക് മുങ്ങി. ഒരു വര്‍ഷമായി ഇവിടെ ജോലിയെടുക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ വസ്ത്രങ്ങൾ എടുക്കാൻ കമ്പനിയിൽ എത്തിയതറിഞ്ഞ് ആർ.പി.എഫ് സംഘം പിടികൂടുകയായിരുന്നു. മദ്യലഹരിയിൽ തമാശക്കാണ് കല്ലുെവച്ചതെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി ആർ.പി.എഫ് പറഞ്ഞു. യാത്രക്കാരുടെ സുരക്ഷക്ക് ഭീഷണി, ട്രാക്കിൽ അതിക്രമിച്ചുകയറി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ആറുവർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഈ മാസം 29വരെ റിമാൻഡ് ചെയ്തു. എ.എസ്.ഐ അജയ് ഘോഷിൻെറ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Please Note
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്‍െറ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. 'മംഗ്ലീഷില്‍' എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.