Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightടൗൺ ഹാൾ പരിസരത്തെ...

ടൗൺ ഹാൾ പരിസരത്തെ പ്ലാസ്​റ്റിക് മാലിന്യം നീക്കം ചെയ്തു

text_fields
bookmark_border
പൊൻകുന്നം: കൊണ്ടുപോകാൻ സംവിധാനമില്ലാതെ വന്നതോടെ ടൗൺ ഹാൾ പരിസരത്ത് നാളുകളായി സൂക്ഷിച്ച പ്ലാസ്റ്റിക് മാലിന്യ ം ഒടുവിൽ നീക്കം ചെയ്തു. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ചിറക്കടവ് പഞ്ചായത്ത് വീടുകളിൽനിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യമാണ് പഞ്ചായത്ത് നീക്കം ചെയ്തത്. അഞ്ച് ടൺ പ്ലാസ്റ്റിക്കാണ് ശേഖരിച്ചത്. പ്ലാസ്റ്റിക് മാലിന്യം കലർന്നതിനാൽ സംസ്‌കരണ യൂനിറ്റുകൾ എടുക്കാൻ തയാറായില്ല. തുടർന്നാണ് സ്വകാര്യവ്യക്തി മുഖേന നീക്കിയത്. വേനൽ മഴയിൽ പ്ലാസ്റ്റിക്കിൽ വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകി ദുർഗന്ധം വമിച്ചതോടെ ടൗൺ ഹാൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രി അധികൃതർ പഞ്ചായത്തിനു പരാതി നൽകിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story