Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജില്ലയിൽ വൻ നിരോധിത...

ജില്ലയിൽ വൻ നിരോധിത പുകയില ഉൽപന്ന റെയ്ഡ്; ഏഴുപേർ പിടിയിൽ

text_fields
bookmark_border
കോട്ടയം: ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച നടന്ന റെയ്ഡിൽ നിരോധിത പുകയില ഉൽപന്ന വിൽപനക്കാരായ സ്ത്രീ അടക്കം ഏഴു പേർ പിടിയിൽ. കോടിമത പഴയ എം.സി റോഡ് ഭാഗത്ത് മഠത്തിപ്പറമ്പിൽ സുജേഷ് ( 35), കുറിച്ചി നാൽപതാം കവല ഭാഗത്ത് സതീഷ് ഭവനിൽ സുകുമാരൻ (70), കഞ്ഞിക്കുഴി ഷാപ്പിനു സമീപം പെട്ടിക്കട നടത്തുന്ന സുമതി ദിവാകരൻ (70), കുമരകം അമ്മങ്കരി പുത്തൻപറമ്പിൽ വൈശാഖൻ (54), വെള്ളൂർ കീഴൂർ പുത്തൻതറയിൽ മോഹനൻ (62 ), വൈക്കം അംബിക മാർക്കറ്റ് റോഡിൽ സൻെറ് മൈക്കിൾ സ്കൂളിനു സമീപം തട്ടപ്പറമ്പിൽ ബിനോ (41), കുറവിലങ്ങാട് മുട്ടുങ്കൽ ഭാഗത്ത് സംഗീത സ്റ്റോഴ്സ് നടത്തുന്ന കോഴ, തെങ്ങുംതൈക്കൽ തമ്പി(53) എന്നിവരാണ് പിടിയിലായത്. ജില്ല പൊലീസ് മേധാവി ഹരിശങ്കറിൻെറ നിർദേശാനുസരണം ചിങ്ങവനം എസ്.ഐ സനൽ, ഈസ്റ്റ് സി.ഐ ബൈജു, കുമരകം എസ്.ഐ ഷിബു, വെള്ളൂർ എസ്.ഐ രഞ്ജിത്ത് കെ. വിശ്വനാഥൻ, കുറവിലങ്ങാട് സി.ഐ ദീപു, വൈക്കം എസ്.ഐ മഞ്ജുദാസ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story