Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅക്കേഷ്യ തോട്ടത്തിന്​ ...

അക്കേഷ്യ തോട്ടത്തിന്​ തീപിടിച്ചു; പരിഭ്രാന്തി പരത്തി

text_fields
bookmark_border
കോട്ടയം: മാങ്ങാനത്ത് പെട്രോൾ പമ്പിന് സമീപം അക്കേഷ്യ തോട്ടത്തിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച വൈകീട്ട് 4.15നാണ് സംഭവം. മാങ്ങാനം കൈതയിൽ കെ.എം. മാത്യുവിൻെറ ഉടമസ്ഥതയിലുള്ള അക്കേഷ്യമരത്തിനും സമീപത്തെ പാടശേഖരത്തിലെ പുല്ലിനുമാണ് തീപിടിച്ചത്. സമീപത്തെ പെട്രോൾ പമ്പിലേക്ക് പടരാതിരിക്കാൻ രണ്ടുമണിക്കൂർ ശ്രമത്തിനൊടുവിലാണ് തീകെടുത്തിയത്. കഞ്ഞിക്കുഴി-പുതുപ്പള്ളി റോഡിലെ ഗതാഗതവും തടസ്സപ്പെട്ടു. കോട്ടയത്തുനിന്ന് രണ്ട് യൂനിറ്റ് അഗ്നിരക്ഷ സേനയെത്തിയാണ് തീകെടുത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story